hajj2024
ബലിപെരുന്നാള്‍ ഖുതുബ; ഇരുഹറമുകളിലും ഇമാമുമാരെ നിശ്ചയിച്ചു
മക്കയിലെ മസ്ജിദുല്‍ ഹറമിലേക്ക് മക്കയിലുള്ളവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം
മക്ക/മദീന | ബലിപെരുന്നാള്‍ ദിനത്തില്‍ നിസ്‌കാരത്തിനും ഖുതുബക്കും ഇമാമുമാരെ നിശ്ശ്ചയിച്ചയായി ഇരുഹറം കാര്യമന്ത്രാലയം അറിയിച്ചു. മക്കയിലെ മസ്ജിദുല്‍ ഹറമില്‍ ശൈഖ് അബ്ദുള്‍ റഹ്മാന്‍ സുദൈസും പ്രവാചക നഗരിയായ മദീനയിലെ മസ്ജിദുന്നബവിയില്‍ ശൈഖ് ഖാലിദ് മുഹന്നയും പെരുന്നാള്‍ നിസ്‌കാരത്തിനും ഖുതുബക്കും നേതൃത്വം നല്‍കും.
മക്കയിലെ മസ്ജിദുല്‍ ഹറമിലേക്ക് മക്കയിലുള്ളവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. ഹജ്ജ് അനുമതി പത്രം നിര്‍ബന്ധമാക്കിയതിനാല്‍ ഹാജിമാരല്ലാത്തവര്‍ക്ക് മക്കയിലേക്ക് പ്രവേശനം നേരത്തെ തന്നെ വിലക്കിയിരുന്നു. ഹജ്ജ് കര്‍മ്മങ്ങള്‍ അവസാനിച്ച ശേഷം മാത്രമായിരിക്കും ഉംറ തീര്‍ത്ഥാടനം ആരംഭിക്കുക.
അതേസമയം, പ്രവാചക നഗരിയിലേക്ക് പ്രവേശന വിലക്കില്ലാത്തതിനാല്‍ കൂടുതല്‍ പേര്‍ക്ക് മദീനയിലെ മസ്ജിദുന്നബവിയിലെ ബലിപെരുന്നാള്‍ നിസ്‌കാരത്തിലും ഖുതുബയിലും പങ്കെടുക്കാന്‍ കഴിയും.