Kerala
നവീന്‍ ബാബുവിന്റെ മരണത്തില്‍ ദുഃഖമുണ്ട്, തന്റെ നിരപരാധിത്വം തെളിയിക്കും: പി പി ദിവ്യ
പ്രതികരണത്തിലെ ചില ഭാഗങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്ന പാര്‍ട്ടി നിലപാടിനെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറ്റാനുളള തീരുമാനത്തെയും അംഗീകരിക്കുന്നു.
കണ്ണൂര്‍ | ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയില്‍ നിന്ന് സി പി എം പുറത്താക്കിയതിനു പിന്നാലെ പ്രതികരിച്ച് പി പി ദിവ്യ. നവീന്‍ ബാബുവിന്റെ വേര്‍പാടില്‍ ദുഃഖമുണ്ടെന്നും തന്റെ നിരപരാധിത്വം തെളിയിക്കുമെന്നും ദിവ്യ പറഞ്ഞു. പോലീസ് അന്വേഷണവുമായി സഹകരിക്കുമെന്നും അവര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
നിരപരാധിത്വം നിയമവഴിയിലൂടെ തെളിയിക്കാനാണ് തീരുമാനം. അഴിമതിയുമായി ബന്ധപ്പെട്ട് സദ്ദുദ്ദേശപരമായ വിമര്‍ശനമാണ് നടത്തിയത്.
എന്നാല്‍, പ്രതികരണത്തിലെ ചില ഭാഗങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്ന പാര്‍ട്ടി നിലപാടിനെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറ്റാനുളള തീരുമാനത്തെയും അംഗീകരിക്കുന്നു. പാര്‍ട്ടി തീരുമാനം അനുസരിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കുന്നതായും ദിവ്യ വ്യക്തമാക്കി.