Connect with us

Kerala

സോണിയാ ഗാന്ധിക്ക് പിന്തുണ അറിയിച്ച് സാദിഖലി തങ്ങളുടെ കത്ത്

പ്രതിഷേധിക്കുന്നവരെ കേന്ദ്രം ഒതുക്കുന്നു; സ്വാതന്ത്ര്യം നേടി ഏഴരപതിറ്റാണ്ട് പിന്നിടുമ്പോഴും ഏകാധിപത്യ പ്രവണതകളോട് സമരം ചെയ്യേണ്ട അവസ്ഥ

Published

|

Last Updated

കോഴിക്കോട് ‌  ‌| പ്രതിഷേധിച്ചതിന്റെ പേരില്‍ കോണ്‍ഗ്രസ് നേതാക്കളെ വേട്ടയാടുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ, സോണിയാ ഗാന്ധിക്ക് പിന്തുണ അറിയിച്ച് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ കത്തയച്ചു. പ്രതിഷേധിക്കുന്നവരെ ഒതുക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. സ്വാതന്ത്ര്യം നേടി ഏഴരപതിറ്റാണ്ട് പിന്നിടുമ്പോഴും രാജ്യത്തെ ഏകാധിപത്യ പ്രവണതകളോട് സമരം ചെയ്യേണ്ട സ്ഥിതിയാണുള്ളതെന്നും കത്തില്‍ പറയുന്നു.

വിലക്കയറ്റംകൊണ്ടും പണപ്പെരുപ്പംകൊണ്ടും തൊഴിലില്ലായ്മ കൊണ്ടും ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങള്‍ കഷ്ടപ്പെടുകയാണ്. ഇത്തരമൊരുഘട്ടത്തില്‍ കേന്ദ്രം ഭരിക്കുന്ന സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ആശ്വാസമേകുന്ന സമീപനം സ്വീകരിക്കുന്നില്ല. സോണിയ ഗാന്ധിയെയും രാഹൂല്‍ ഗാന്ധിയെയും വേട്ടയാടുകയും പ്രതിഷേധിക്കുന്ന കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്ത് പ്രതിഷേധങ്ങളെ ഇല്ലാതാക്കാനാണ് ഫാസിസ്റ്റ് ഭരണകൂടം ശ്രമിക്കുന്നത്. സ്വാതന്ത്ര്യം ആഘോഷിക്കാനുള്ള കേവലം ഒരു ദിനം മാത്രമല്ലെന്നും രാജ്യത്തെ ഓരോ പൗരനും ഓരോ ദിവസവും അനുഭവിക്കാന്‍ കഴിയേണ്ടതാണെന്ന് ഭരണകൂടം മനസ്സിലാക്കണമെന്നും കത്തില്‍ പറയുന്നു.

 

 

Latest