sadikali thangal
ഇ കെ വിഭാഗത്തെ ശിഥിലമാക്കാന്‍ സി പി എം ശ്രമിച്ചതായി സാദിഖലി തങ്ങള്‍
മുസ്ലിം ലീഗും ഇ കെ വിഭാഗവും തമ്മിലുള്ള ഹൃദയബന്ധത്തെക്കുറിച്ച് സി പി എമ്മുകാര്‍ ഇനുയുമേറെ പഠിക്കാനുണ്ട്.
കോഴിക്കോട് | മതനിരാസ അടിത്തറയുള്ള കമ്മ്യൂണിസ്റ്റുകള്‍ക്ക് സമസ്ത(ഇ കെ വിഭാഗം)യെ ശിഥിലമാക്കാന്‍ മോഹമുണ്ടാവാമെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍. ഇത്തവണ തെരഞ്ഞെടുപ്പില്‍ ഇ കെ വിഭാഗത്തെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കാനാണ് പൊന്നാനിയില്‍ സി പി എം ശ്രമിച്ചത്. സമുദായ സംഘടനകളുടെ പൊതു പ്ലാറ്റ്ഫോമാണ് മുസ്ലിം ലീഗ്. ലീഗ് മുഖപത്രം ചന്ദ്രികയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു തങ്ങളുടെ വിമര്‍ശനം.
മുസ്ലിം ലീഗും ഇ കെ വിഭാഗവും തമ്മിലുള്ള ഹൃദയബന്ധത്തെക്കുറിച്ച് സി പി എമ്മുകാര്‍ ഇനുയുമേറെ പഠിക്കാനുണ്ട്. സി പി എം നടത്തുന്ന മുസ്ലിം വിരുദ്ധ പ്രചാരണം ബി ജെ പിക്ക് സഹായകരമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളോട് ശരിയായി രാഷ്ട്രീയം പറയാനില്ലാതാവുമ്പോള്‍ തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ കുതന്ത്രങ്ങള്‍ പുറത്തെടുക്കുന്നത് സി പി എമ്മിന്റെ സ്ഥിരം ശൈലിയാണ്. കോഴിക്കോട്ട് എം കെ രാഘവനെതിരെ കരീംക്കയായും വടകരയില്‍ ഷാഫി പറമ്പിലിനെതിരെ വ്യാജകാഫിര്‍ സ്‌ക്രീന്‍ഷോട്ടായും വന്നത് ഉദാഹരണങ്ങള്‍ മാത്രം. സി പി എം കേരളത്തില്‍ നടത്തുന്ന മുസ്ലിം വിരുദ്ധപ്രചാരണങ്ങള്‍ ബി ജെ പിക്ക് സഹായമായി. സി പി എം വിതയ്ക്കുന്നത് ബി ജെ പിയാണ് കൊയ്യുന്നതെന്നും സാദിഖലി തങ്ങള്‍ ആരോപിച്ചു.