Connect with us

odd news

ശഹീന്‍ കാരണം സഫ തടാകത്തില്‍ വീണ്ടും വെള്ളമെത്തി

വറ്റിവരണ്ടത് കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍

Published

|

Last Updated

മസ്‌കത്ത് | എംപ്റ്റി ക്വാര്‍ട്ടര്‍ മരുഭൂമിയിലെ സഫ തടാകങ്ങളില്‍ വീണ്ടും വെള്ളമെത്തി. ഈ മാസമാദ്യം രാജ്യത്ത് ആഞ്ഞടിച്ച ശഹീന്‍ ചുഴലിക്കൊടുങ്കാറ്റ് കാരണമാണിത്. കൊടുങ്കാറ്റിനെ തുടര്‍ന്ന് പേമാരിയും പ്രളയവുമുണ്ടായിരുന്നു.

അല്‍ ദാഹിറ ഗവര്‍ണറേറ്റിലാണ് സഫ തടാകം സ്ഥിതി ചെയ്യുന്നത്. വാദികളിലെ വെള്ളം മരുഭൂമിയിലെ തടാകത്തിലെത്തുകയായിരുന്നു. സുല്‍ത്താനേറ്റിന്റെ പടിഞ്ഞാറ് ഭാഗത്തായി ഇബ്രി വിലായതിലാണ് സഫ മരുഭൂമിയും തടാകവുമുള്ളത്.

2019ലെ മഴക്കാലത്താണ് അവസാനമായി ഈ തടാകത്തില്‍ ജലസാന്നിധ്യമുണ്ടായിരുന്നത്. 2020 ഏപ്രിലില്‍ പൂര്‍ണമായും വറ്റി വരണ്ടു. ഉര്‍വശീ ശാപം അനുഗ്രഹം എന്നു പറയുന്നത് പോലെ, ഏറെ നാശം വിതച്ച ശഹീന്‍ ചുഴലിക്കാറ്റിന്റെ അപൂര്‍വം ഉപകാരങ്ങളിലൊന്നാണ് ഇത്.

Latest