Connect with us

National

സഫറേ തഹ്‌രീഖ്: രാഷ്ട്ര പുരോഗതിക്കും രാജ്യത്തിന്റെ ബഹുസ്വരത നിലനിര്‍ത്താനും മദ്‌റസകള്‍ അനിവാര്യം: ചെങ്ങര

സഫറേ തഹ്‌രീഖിന്റെ രണ്ടാം ഘട്ട കര്‍ണാടക സ്റ്റേറ്റ് ത്രിദിന പര്യടന യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

Published

|

Last Updated

ഹുബ്ലി | സമൂഹത്തിന്റെ പുരോഗതിയും രാജ്യത്തിന്റെ ബഹുസ്വരതയും ഉയര്‍ത്തിപ്പിടിക്കന്ന ഉത്തമ പൗരന്മാരെ സൃഷ്ടിക്കാന്‍ മദ്‌റസകള്‍ അനിവാര്യമാണെന്ന് ഇസ്‌ലാമിക് എജ്യുക്കേഷന്‍ ബോര്‍ഡ് ഓഫ് ഇന്ത്യ സെക്രട്ടറി സി പി സെയ്തലവി മാസ്റ്റര്‍ പ്രസ്താവിച്ചു. സമസ്ത: സെന്റിനറിയുടെ ഭാഗമായി സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച സഫറേ തഹ്‌രീഖിന്റെ രണ്ടാം ഘട്ട കര്‍ണാടക സ്റ്റേറ്റ് ത്രിദിന പര്യടന യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഹുബ്ലിയിലെ ഫതഹ്ഷാ ദര്‍ഗാ പരിസരത്ത് ചേര്‍ന്ന സമ്മേളനത്തില്‍ സയ്യിദ് അലി ബാഫഖി അധ്യക്ഷത വഹിച്ചു. എസ് ജെ എം സെക്രട്ടറി അബൂ ഹനീഫല്‍ ഫൈസി തെന്നല, വി പി എം ഫൈസി വില്ല്യാപ്പള്ളി, സുലൈമാന്‍ സഖാഫി കുഞ്ഞുകുളം, ഉമ്മര്‍ മദനി പാലക്കാട്, വി വി അബൂബക്കര്‍ സഖാഫി, ബഷീര്‍ മുസ്‌ലിയാര്‍ ചെറൂപ്പ, ഉവൈസ് മന്‍സിരി, മുന്നാ സാഹിബ് ഹുബ്ലി, ഉസ്മാന്‍ മിസ്ബാഹി, അബ്ദുറഹിമാന്‍ മദനി ജപ്പു, കെ കെ എം കാമില്‍ സഖാഫി പ്രസംഗിച്ചു.

ഷിമോഗ, ദാവണ കര, ഹുബ്ലി സ്വീകരണ സംഗമങ്ങളില്‍ ഇരുന്നോറോളം പുതിയ മദ്‌റസകള്‍ക്കുള്ള അംഗീകാര ഫോറങ്ങള്‍ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഏറ്റുവാങ്ങി.

 

Latest