Connect with us

Kasargod

സഫറേ സഅദിയ്യ ഒക്ടോബര്‍ 10ന് തുടങ്ങും; 46 കേന്ദ്രങ്ങളില്‍ സ്വീകരണം

സഅദിയ്യ നേതൃത്വത്തിനു പുറമെ കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ്, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, എസ് എം എ ജില്ല-സംസ്ഥാന നേതാക്കള്‍ അണിനിരക്കും.

Published

|

Last Updated

ദേളി | പ്രാസ്ഥാനിക നേതൃത്വം പ്രവര്‍ത്തകരുമായി സംവദിക്കുന്ന സഫറേ സഅദിയ്യ ഒക്ടോബര്‍ 10, 11, 12, 13 തീയതികളില്‍ നടക്കും. കാസര്‍കോട് ജില്ലയിലെ 46 സര്‍ക്കിള്‍ കേന്ദ്രങ്ങളില്‍ നടക്കുന്ന സ്വീകരണ സംഗമത്തില്‍ പ്രമുഖര്‍ പ്രഭാഷണം നടത്തും. ജില്ലയിലെ ഉത്തര മേഖല-മധ്യ മേഖല-ദക്ഷിണ മേഖലകളാക്കി തിരിച്ച് നടക്കുന്ന പര്യടന പരിപാടിയില്‍ സഅദിയ്യ നേതൃത്വത്തിനു പുറമെ കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ്, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, എസ് എം എ ജില്ല-സംസ്ഥാന നേതാക്കള്‍ അണിനിരക്കും.

സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ജലാലുദ്ദീന്‍ അല്‍ ബുഖാരി, ഖാളി മുഹമ്മദ് സ്വാലിഹ് സഅദി തൃക്കരിപ്പൂര്‍ എന്നിവരാണ് മൂന്ന് മേഖലാ യാത്രകള്‍ നയിക്കുന്നത്. സഫറേ സഅദിയ്യ ഡയറക്ടറായി സിദ്ധീഖ് സഖാഫി ആവളത്തെയും മൂന്ന് മേഖലാ കണ്‍വീനര്‍മാരായി സി എം എ ചേരൂര്‍ (മധ്യ മേഖല), മുഹമ്മദ് സഖാഫി തോകെ (ഉത്തര മേഖല), അബ്ദുല്‍ അസീസ് സൈനി (ദക്ഷിണ മേഖല) എന്നിവരെയും തിരഞ്ഞെടുത്തു.

ഇത് സംബന്ധമായി സഅദിയ്യയില്‍ നടന്ന വിജിലന്റ് മീറ്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനിയുടെ അധ്യക്ഷതയില്‍ സയ്യിദ് അഹ്മദുല്‍ കബീര്‍ ജമലുല്ലൈലി കര ഉദ്ഘാടനം ചെയ്തു. സയ്യിദ് എസ് കെ കുഞ്ഞിക്കോയ തങ്ങള്‍ പ്രാര്‍ഥന നിര്‍വഹിച്ചു. സുലൈമാന്‍ കരിവെള്ളൂര്‍, ബഷീര്‍ പുളിക്കൂര്‍ വിഷയാവതരണം നടത്തി. സ്വാഗത സംഗം വര്‍ക്കിങ് കണ്‍വീനര്‍ കൊല്ലമ്പാടി അബ്ദുല്‍ കാദര്‍ സഅദി സ്വാഗതവും സഫറേ സഅദിയ്യ ഡയറക്ടര്‍ സിദ്ധീഖ് സഖാഫി ആവളം നന്ദിയും പറഞ്ഞു.

സയ്യിദ് ജാഫര്‍ സ്വാദിഖ് സഅദി മാണിക്കോത്ത്, കന്തല്‍ സൂഫി മദനി, പ്രൊഫ ഹനീഫ് അനീസ്, ഡോ. സലാഹുദ്ധീന്‍ അയ്യൂബി, എം ടി പി ഇസ്മായില്‍ സഅദി, അബ്ദുല്‍ സത്താര്‍ ഹാജി ചെമ്പരിക്ക, സി എം എ ചേരൂര്‍, ഹമീദ് മൗലവി കാഞ്ഞങ്ങാട്, സത്താര്‍ പഴയകടപ്പുറം, അഹ്മദ് ഷിറിന്‍ ഉദുമ, ഹാരിസ് ഹിമമി, ഇബ്രാഹിം സഅദി തുപ്പക്കല്‍, ബഷീര്‍ ഹിമമി, മൂസ സഖാഫി പൈവലികെ, ബി എ അലി മൊഗ്രാല്‍, താജുദ്ധീന്‍ ഉദുമ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

 

Latest