Connect with us

Kerala

സേഫ് ആന്‍ഡ് സ്‌ട്രോങ് നിക്ഷേപ തട്ടിപ്പ്; പ്രവീണ്‍ റാണ ഉള്‍പ്പെടെയുള്ള പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടും

9 മാസത്തെ ജയില്‍വാസത്തിന് ശേഷം കഴിഞ്ഞ ദിവസം റാണ ജാമ്യത്തിലിറങ്ങിയിരുന്നു

Published

|

Last Updated

തൃശൂര്‍  | സേഫ് ആന്‍ഡ് സ്‌ട്രോങ്ങ് നിക്ഷേപ തട്ടിപ്പ് കേസില്‍ പ്രവീണ്‍ റാണ ഉള്‍പ്പെടെയുള്ള പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. ബഡ്സ് നിയമപ്രകാരം ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണ തേജയാണ് ഉത്തരവിട്ടത്. നിയമ വിരുദ്ധമായി നിക്ഷേപം സ്വീകരിച്ച് വഞ്ചിച്ചതിന് 260 കേസുകളാണ് പ്രവീണ്‍ റാണക്കെതിരെ വിവിധ സ്റ്റേഷനുകളിലുള്ളത്. അതതു മേഖലകളിലെ തഹസീല്‍ദാര്‍മാര്‍ക്കാണ് സ്വത്ത് കണ്ടുകെട്ടുന്ന ചുമതല.

9 മാസത്തെ ജയില്‍വാസത്തിന് ശേഷം കഴിഞ്ഞ ദിവസം റാണ ജാമ്യത്തിലിറങ്ങിയിരുന്നു. 12 ജില്ലകളിലാണ് പ്രവീണ്‍ റാണയ്‌ക്കെതിരെ കേസുകളുള്ളത്. അവസാനത്തെ കേസിലും ജാമ്യം ലഭിച്ചതോടെയാണ് പത്തുമാസത്തെ ജയില്‍ വാസത്തിന് ശേഷം റാണ പുറത്തിറങ്ങിയത്. കഴിഞ്ഞ ജനുവരി 11നാണ് റാണ അറസ്റ്റിലാകുന്നത്.

Latest