abudabi
തെറ്റായ ഡ്രൈവിംഗ് രീതികള്‍ ഒഴിവാക്കാന്‍ സുരക്ഷിത പാത; ബോധവല്‍ക്കരണവുമായി അബൂദബി പോലീസ്
ഇതിന്റെ ഭാഗമായി തെറ്റായ റോഡ് പെരുമാറ്റങ്ങള്‍ കുറയ്ക്കുന്നതിന് അബുദാബി പോലീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ആഴ്ചതോറും വിവിധ അപകടങ്ങളും അവയുടെ കാരണങ്ങള്‍ വ്യക്തമാക്കുന്ന സന്ദേശങ്ങള്‍ അടങ്ങിയ വീഡിയോകളും പ്രക്ഷേപണം ചെയ്യും

അബൂദബി | മോണിറ്ററിംഗ് ആന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍, അബുദാബി പോലീസ് സെന്‍ട്രല്‍ ഓപ്പറേഷന്‍സ് സെക്ടര്‍ ട്രാഫിക് ആന്‍ഡ് പട്രോള്‍സ് ഡയറക്ടറേറ്റ് എന്നീ വകുപ്പുകളുടെ സഹകരണത്തോടെ, റോഡ് അപകടങ്ങളെയും അവയുടെ കാരണങ്ങളെയും കുറിച്ചുള്ള വിശകലന പഠനം അവതരിപ്പിക്കുന്ന ‘സുരക്ഷിത പാത’ എന്ന ബോധവത്കരണ പദ്ധതിയുമായി അബൂദബി പോലീസ്. ഇതിന്റെ ഭാഗമായി തെറ്റായ റോഡ് പെരുമാറ്റങ്ങള്‍ കുറയ്ക്കുന്നതിന് അബുദാബി പോലീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ആഴ്ചതോറും വിവിധ അപകടങ്ങളും അവയുടെ കാരണങ്ങള്‍ വ്യക്തമാക്കുന്ന സന്ദേശങ്ങള്‍ അടങ്ങിയ വീഡിയോകളും പ്രക്ഷേപണം ചെയ്യും.
സോഷ്യല്‍ മീഡിയയുടെ സാധ്യതകള്‍ ഉപയോഗിച്ച് എമിറേറ്റില്‍ ഏറ്റവും ഉയര്‍ന്ന റോഡ് സുരക്ഷ കൈവരിക്കാനായി റോഡ് അപകടങ്ങളെക്കുറിച്ചുള്ള വിശകലന പഠനം പൊതു ജനങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇത്തരം വീഡിയോകള്‍ പ്രസിദ്ധീകരിക്കുന്നതെന്ന് സെക്യൂരിറ്റി മീഡിയ വിഭാഗം മേധാവി ലെഫ്. കേണല്‍ നാസര്‍ അബ്ദുല്ല അല്‍ സാദി പറഞ്ഞു.
റോഡ് അപകടങ്ങള്‍ക്ക് കാരണമാകുന്ന ചില ഡ്രൈവര്‍മാരുടെ മോശം പെരുമാറ്റങ്ങളുടെ യഥാര്‍ത്ഥ വീഡിയോകള്‍ പ്രസിദ്ധീകരിച്ച് റോഡ് ഉപയോക്താക്കള്‍ക്കിടയില്‍ ട്രാഫിക് അവബോധം വര്‍ദ്ധിപ്പിക്കാനുള്ള അബുദാബി പോലീസിന്റെ നിരന്തര ശ്രമങ്ങളുടെ ചട്ടക്കൂടിലാണ് ഇത്തരം ഒരു പദ്ധതിക്ക് തുടക്കം ഇടുന്നത്. അബുദാബി പോലീസിലെ ബന്ധപ്പെട്ട വകുപ്പുകളെ ഏകോപിപ്പിച്ച് സെക്യൂരിറ്റി മീഡിയ വിഭാഗം റോഡ് അപകടങ്ങള്‍ ഉണ്ടാകുന്നതിന്റെ കാരണങ്ങള്‍ വിശകലനം ചെയ്ത് ഡ്രൈവര്‍മാര്‍ക്കും മറ്റു റോഡ് ഉപയോക്താക്കള്‍ക്കും സുരക്ഷ വര്‍ധിപ്പിക്കുന്ന സുപ്രധാന നിര്‍ദ്ദേശങ്ങള്‍ നല്‍കുവാനും ഈ പദ്ധതിയിലൂടെ ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.