Connect with us

Uae

സുരക്ഷയും കമ്മ്യൂണിറ്റി ക്ഷേമവും; ദുബൈ പോലീസ് രണ്ട് ബില്യണ്‍ ദിര്‍ഹം പദ്ധതികള്‍ ആരംഭിച്ചു

ദുബൈ ഫസ്റ്റ് ഡെപ്യൂട്ടി ഭരണാധികാരിയും യു എ ഇ ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിനൊപ്പം പോലീസ് ഓഫീസേഴ്‌സ് ക്ലബ്ബില്‍ നടത്തിയ സന്ദര്‍ശനത്തിലാണ് ശൈഖ് മുഹമ്മദ് പ്രഖ്യാപനം നടത്തിയത്.

Published

|

Last Updated

ദുബൈ|സുരക്ഷയും കമ്മ്യൂണിറ്റി ക്ഷേമവും വര്‍ധിപ്പിക്കുന്നതിന് ദുബൈ പോലീസിന്റെ രണ്ട് ബില്യണ്‍ ദിര്‍ഹം മൂല്യമുള്ള തന്ത്രപ്രധാനമായ പദ്ധതികള്‍ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ആരംഭിച്ചു. സുരക്ഷ വര്‍ധിപ്പിക്കുക, പ്രത്യേക പോലീസ് പരിശീലനം, ഭവന പദ്ധതികളിലൂടെ ജീവനക്കാരുടെ ക്ഷേമം വര്‍ധിപ്പിക്കുക എന്നിവ ലക്ഷ്യമിടുന്നതാണ് പദ്ധതികള്‍.

ദുബൈ ഫസ്റ്റ് ഡെപ്യൂട്ടി ഭരണാധികാരിയും യു എ ഇ ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിനൊപ്പം പോലീസ് ഓഫീസേഴ്‌സ് ക്ലബ്ബില്‍ നടത്തിയ സന്ദര്‍ശനത്തിലാണ് ശൈഖ് മുഹമ്മദ് പ്രഖ്യാപനം നടത്തിയത്. ദുബൈ സെക്കന്റ ്‌ഡെപ്യൂട്ടി ഭരണാധികാരി ശൈഖ് അഹ്്മദ് ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, ദുബൈ പോര്‍ട്ട് ആന്‍ഡ് ബോര്‍ഡേഴ്സ് സെക്യൂരിറ്റി കൗണ്‍സില്‍ ചെയര്‍മാന്‍ ശൈഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം തുടങ്ങിയവര്‍ പങ്കെടുത്തു. ഭരണാധികാരികളെ പോലീസ് ആന്‍ഡ് പബ്ലിക് സെക്യൂരിറ്റി ഡെപ്യൂട്ടി ചീഫ് ലെഫ്. ജനറല്‍ ദാഹി ഖല്‍ഫാന്‍ തമീം, പോലീസ് കമാന്‍ഡര്‍-ഇന്‍-ചീഫ് ലെഫ്റ്റനന്റ്ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മര്‍റി, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സ്വീകരിച്ചു.

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളിലൊന്നായുള്ള ദുബൈയുടെ നിലയും നൂതന സാങ്കേതിക വിദ്യയുടെ ഉപയോഗത്താല്‍ പ്രവര്‍ത്തിക്കുന്ന സുരക്ഷാ സേവനങ്ങളിലെ മികവിന്റെ മാതൃകയും ശൈഖ് മുഹമ്മദ് എടുത്തുപറഞ്ഞു. അല്‍ റുവയ്യ 1 ഏരിയയില്‍ ദുബൈ പോലീസ് അക്കാദമിയുടെ പുതിയ കെട്ടിട പദ്ധതി ഭരണാധികാരി അവലോകനം ചെയ്തു. 2,500 കേഡറ്റുകളെയും വിദ്യാര്‍ഥികളെയും ഉള്‍ക്കൊള്ളുന്ന തരത്തില്‍ 155 ഹെക്ടറിലാണ് പദ്ധതി. നാല് പ്രധാന സോണുകളാണ് പദ്ധതിയില്‍ ഉള്‍പ്പെടുന്നത്. ഏരിയ 56
‘കുറ്റകൃത്യങ്ങള്‍ തടയല്‍ സംവിധാനങ്ങള്‍ക്കും ഡാറ്റാ വിശകലനത്തിനും വേണ്ടിയുള്ള ഏകീകൃത കേന്ദ്രമായി’ രൂപകല്‍പന ചെയ്ത ഏരിയ 56 പദ്ധതി ആരംഭിക്കും. പ്രെഡിക്റ്റീവ് പോലീസിംഗിലൂടെ കുറ്റകൃത്യങ്ങള്‍ തടയല്‍, ട്രാഫിക് സുരക്ഷ, മയക്കുമരുന്ന് വിരുദ്ധ ശ്രമങ്ങള്‍ എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള സുരക്ഷാ സംവിധാനങ്ങള്‍, ഡാറ്റ സയന്‍സ്, വിശകലനം എന്നിവയിലെ അത്യാധുനിക മുന്നേറ്റങ്ങള്‍ ഈ പദ്ധതി ഉള്‍ക്കൊള്ളുന്നു.

 

 

 

Latest