Connect with us

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ തൃപ്തികരമെന്ന് റിപ്പോര്‍ട്ട്

സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്

Published

|

Last Updated

ന്യൂഡല്‍ഹി  ,| മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ തൃപ്തികരമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കേന്ദ്ര ജല കമ്മീഷനും മേല്‍നോട്ട സമിതിയും. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. കഴിഞ്ഞ വര്‍ഷം മെയ് ഒന്‍പതിനാണ് മേല്‍നോട്ട സമിതി മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിച്ച് പരിശോധന നടത്തിയത്. കേരളത്തിന്റെയും തമിഴ് നാടിന്റെയും സാങ്കേതിക അംഗങ്ങളും ഈ പരിശോധനയില്‍ പങ്കെടുത്തിരുന്നു.

അണക്കെട്ടിന് കാര്യമായ എന്തെങ്കിലും പ്രശ്‌നം ഉണ്ടെന്ന് മേല്‍നോട്ട സമിതിയുടെ ശ്രദ്ധയില്‍ ആരും പെടുത്തിയിട്ടില്ലെന്നും സുപ്രീം കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

മാര്‍ച്ച് 27 ന് മേല്‍നോട്ട സമിതി അണകെട്ട് സന്ദര്‍ശിക്കും. 28 ന് മേല്‍നോട്ട സമിതിയുടെ യോഗം ചേരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.