Health
ചൂട് കൂടുമ്പോള്‍ ശ്രദ്ധിക്കേണ്ട സുരക്ഷ നുറുങ്ങുകള്‍
പഴങ്ങള്‍, സാലഡുകള്‍ പോലെയുള്ള തണുത്തതും ലൈറ്റും ആയിട്ടുള്ള ഭക്ഷണങ്ങള്‍ കഴിക്കുക.

വെയില്‍ തിളച്ചു പൊന്തുന്ന കാലമാണ്. ഉഷ്ണതരംഗ സമയത്ത് നിര്‍ജലീകരണം തടയാന്‍ ദിവസം മുഴുവനും ധാരാളം വെള്ളം കുടിച്ച് ജലാംശം നിലനിര്‍ത്തണം. സൂര്യാഘാതം സൂര്യതാപം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നതിന് പ്രത്യേകിച്ച് ഉച്ച സമയങ്ങളില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് കുറയ്ക്കണം.
ശരീരം തണുപ്പിക്കാനും മികച്ച വായു സഞ്ചാരം ഉറപ്പാക്കാനും ഭാരം കുറഞ്ഞതും അയഞ്ഞതും ആയ വസ്ത്രങ്ങള്‍ ഉപയോഗിക്കാം. കഠിനമായ താപനിലയില്‍ അമിതമായി ക്ഷീണിക്കുന്നതും ശരീരം ചൂടാകുന്നതും തടയാന്‍ കഠിനമായ ശാരീരിക പ്രവര്‍ത്തനങ്ങള്‍ പരിമിതപ്പെടുത്തുന്നതാണ് നല്ലത്.
നിങ്ങളുടെ താമസസ്ഥലം തണുപ്പിക്കാനും സുഖകരമായ അന്തരീക്ഷം നിലനിര്‍ത്താനും എസിയോ ഫാനോ ഉപയോഗിക്കാവുന്നതാണ്. കട്ടിയുള്ള ഭക്ഷണങ്ങള്‍ കഴിച്ച് ശരീരം അമിതമായി ചൂടാക്കുന്നതിന് പകരം പഴങ്ങള്‍, സാലഡുകള്‍ പോലെയുള്ള തണുത്തതും ലൈറ്റും ആയിട്ടുള്ള ഭക്ഷണങ്ങള്‍ കഴിക്കുക.
വീട്ടില്‍ പ്രായമായവരും രോഗികളും ഉണ്ടെങ്കില്‍ അവരെ സുരക്ഷിതരും ശാന്തരുമാക്കാന്‍ തണുത്ത അന്തരീക്ഷം നല്‍കേണ്ടതും ആവശ്യമാണ്.