Connect with us

Kuwait

സഹായി വാദീ സലാം കുവൈത്ത് കമ്മിറ്റി നിലവിൽ വന്നു 

സഹായിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡയാലിസിസ് സെന്ററില്‍ 12മെഷീനുകളിലായി മുപ്പത്തിലധികം രോഗികള്‍ ഓരോ ദിവസവും ഡയാലിസിസ് ചെയ്തു വരുന്നു.

Published

|

Last Updated

കുവൈത്ത് സിറ്റി | സാന്ത്വനസേവന ജീവകാരുണ്യ മേഖലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് കേന്ദ്രമായി 25വര്‍ഷങ്ങളായി സ്തുത്യാര്‍ഹമായ സേവനങ്ങള്‍ നടത്തി വരുന്ന സഹായി വാദീ സലാം കുവൈത്ത് കമ്മിറ്റി നിലവില്‍വന്നു.

കുവൈത്തിലെ ഫര്‍വാനിയ ഐ സി എഫ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്നയോഗത്തിലാണ് പുതിയ കമ്മിറ്റിക്ക് രൂപം നല്‍കിയത്. ഭാരവാഹികള്‍ ആയി അബ്ദുല്‍ അസീസ് സഖാഫി,പ്രസിഡന്റ്, മൂസ കാന്തപുരം, ഇബ്രാഹിം വെണ്ണിയോട് വൈസ് പ്രസിഡന്റ്മാര്‍, ഷാഫി കൊടശേരി ജനറല്‍ സെക്രട്ടറി, സാദിക്ക് എരഞ്ഞിമാവ്, സാദിക്ക് കൊയിലാണ്ടി, ജോ :സെക്രട്ടറിമാര്‍. അബ്ദുറഹ്മാന്‍ ചെലേമ്പ്ര ഫൈനാന്‍സ് സെക്രട്ടറി, അലവി സഖാഫി തേഞ്ചേരി, അഹ്മദ് സഖാഫി കാവനൂര്‍, അബ്ദുള്ള വടകര, ശുകൂര്‍ മൗലവി, അബു മുഹമ്മദ്, സാലിഹ് കിഴകേതില്‍, ബഷീര്‍ അണ്ടിക്കോട്, റഫീഖ് കൊച്ചനൂര്‍, ഷൌക്കത്ത് അലി പാലക്കാട്, ബഷീര്‍ ശുവൈക്, അബൂബക്കര്‍ സിദ്ദിഖ് കൂട്ടായി, അബ്ദുള്ള സഖാഫി പയ്യോളി, നസീര്‍ വയനാട്, ഉബൈദ് ഹാജി, റിയാസ് വടകര, റിയാസ് ചെറുവാടി, സിദ്ദിഖ് മായനാട്,നൗഫല്‍ മടവൂര്‍, തുടങ്ങിയവര്‍ മെമ്പര്‍മാര്‍.

ദിനേന ആയിരക്കണക്കിന് പേര്‍ എത്തുന്ന കോഴിക്കോട് മെഡിക്കല്‍ കോളജിലേ രോഗികള്‍ക്കും അവരുടെ കൂട്ടിരിപ്പുകാര്‍ക്കും അനുകമ്പയുടെ ആശ്വസത്തിന്റെ തണലെകുന്ന കനിവിന്റെ കേന്ദ്രമാണ് സഹായി വാദീ സലാം. നൂറുകണക്കിന് പേര്‍ക്ക് ഭക്ഷണം സൗജന്യമായി, മരുന്ന് വിതരണം, ആംബുലന്‍സിന്റെ സേവനം, മയ്യിത്ത് പരിപാലനം, തുടങ്ങി സഹായിയുടെ സേവനപ്രവര്‍ത്തനങ്ങളെ കുറിച്ച് സഹായി വാദി സലാം ഡയരക്ടര്‍ അബ്ദുള്ള സഅദി ചെറുവാടി വിശദീകരിച്ചു. അതെ പോലെ സഹായിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡയാലിസിസ് സെന്ററില്‍ 12മെഷീനുകളിലായി മുപ്പത്തിലധികം രോഗികള്‍ ഓരോ ദിവസവും ഡയാലിസിസ് ചെയ്തു വരുന്നു.

സഹായിയുടെ പ്രവര്‍ത്തന മേഖല വിപുലമായതോടെ ചിലവുകളും വര്‍ദ്ദിച്ച് വരികയാണ്. ഇത് വരേയ്ക്കും സഹായിക്ക് നിത്യവരുമാനമാര്‍ഗങ്ങള്‍ ഒന്നും തന്നെയില്ല. അത് കൂടി മുന്നില്‍ കണ്ടാണ് സഹായിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക ്ആശ്വാസംആവുക എന്ന ലക്ഷ്യത്തോടെ കുവൈത്തില്‍ പുതിയകമ്മിറ്റിക്ക് രൂപം നല്‍കിയിരിക്കുന്നത്. അബ്ദുള്ള വടകര, അഹ്മദ് സഖാഫി കാവനൂര്‍, അബൂ മുഹമ്മദ്, സാലിഹ് കിഴക്കെതില്‍, സംസാരിച്ചു.ഷാഫി നന്ദി പറഞ്ഞു

 

Latest