Kerala
തോമസ് മാത്യുവിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം; സി രാധാകൃഷ്ണനും അംഗീകാരം
വിവര്‍ത്തനത്തിനുള്ള സാഹിത്യ അക്കാദമി പുരസ്‌കാരം ചാത്തനാത്ത് അച്യുതനുണ്ണിക്ക്. സി രാധാകൃഷ്ണന്‍ സാഹിത്യ അക്കാദമി എമിനന്റ് അംഗം.
തിരുവനന്തപുരം | എം തോമസ് മാത്യുവിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം. ‘ആശാന്റെ സീതായനം’ എന്ന പഠന ഗ്രന്ഥത്തിനാണ് പുരസ്‌കാരം ലഭിച്ചത്. വിവര്‍ത്തനത്തിനുള്ള സാഹിത്യ അക്കാദമി പുരസ്‌കാരം ചാത്തനാത്ത് അച്യുതനുണ്ണിക്ക് ലഭിച്ചു.
സി രാധാകൃഷ്ണനും അംഗീകാരത്തിന് അര്‍ഹനായി. സാഹിത്യ അക്കാദമി എമിനന്റ് അംഗമായി അദ്ദേഹത്തെ തിരഞ്ഞെടുത്തു. ഇന്ത്യയിലെ മുതിര്‍ന്ന എഴുത്തുകാര്‍ക്ക് ലഭിക്കുന്ന അംഗീകാരമാണിത്. എം ടി വാസുദേവന്‍ നായര്‍ക്കു ശേഷം ഈ അംഗീകാരം ലഭിക്കുന്ന ആദ്യ മലയാളിയാണ് സി രാധാകൃഷ്ണന്‍.
---- facebook comment plugin here -----