Connect with us

Kerala

താപ്പന്‍ ഗ്രാമത്തില്‍ കീര്‍ത്തന മാധുര്യത്തിന്റെ സാഹിത്യോത്സവ് രണ്ടാംനാള്‍

ഇമാം അഹ്ലാ ഹസ്റത്തിന്റെ പ്രവാചക കീര്‍ത്തന കാവ്യങ്ങളായ സലാമേ റസൂല്‍ ആലാപന മത്സരത്തോടെയായിരുന്നു തുടക്കം.

Published

|

Last Updated

ദക്ഷിണ്‍ ധിനാജ്പൂര്‍ (വെസ്റ്റ് ബംഗാള്‍) | എസ് എസ് എഫ് ദേശീയ സാഹിത്യോത്സവ് രണ്ടാംദിന പരിപാടികള്‍ക്ക് സംഗീതാത്മകമായ പ്രാരംഭം. നെല്‍വയലുകള്‍ക്ക് ചാരത്തെ പ്രധാന വേദിയില്‍ രാവിലെ ഏഴരക്കാണ് ഉര്‍ദു സംഘഗാനത്തോടെ മത്സര പരിപാടികള്‍ക്കു തുടക്കമായത്. ഒരു മണിക്കൂറിനകം മറ്റുവേദികളിലും കലസാഹിത്യ മത്സരങ്ങള്‍ സജീവമായി.

ഇമാം അഹ്ലാ ഹസ്റത്തിന്റെ പ്രവാചക കീര്‍ത്തന കാവ്യങ്ങളായ സലാമേ റസൂല്‍ ആലാപന മത്സരത്തോടെയായിരുന്നു തുടക്കം. 26 സംസ്ഥാനങ്ങളില്‍ നിന്നായി 637 പ്രതിനിധികള്‍ 82 ഇനങ്ങളിലാണ് മത്സരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 30 വിദഗ്ധര്‍ വിധികര്‍ത്താക്കളായി പങ്കെടുക്കുന്നു. സാഹിത്യോത്സവ് സജ്ജീകരണങ്ങള്‍ക്കും സേവനങ്ങള്‍ക്കുമായി 111 വളണ്ടിയര്‍മാരാണ് പ്രവര്‍ത്തിക്കുന്നത്. വളണ്ടിയര്‍ സംഘത്തിലും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകരുണ്ട്. ഒപ്പം ദേശീയ കാമ്പസുകളിലെ വിദ്യാര്‍ഥികളുമുണ്ട. 47 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് പരിപാടികള്‍ നിയന്ത്രിക്കുന്നത്. 313 അംഗ സ്വാഗതസംഘവും പ്രവര്‍ത്തിക്കുന്നു.

കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെ തന്നെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മത്സരാര്‍ഥികള്‍ നഗരിയില്‍ എത്തിച്ചേര്‍ന്നിരുന്നു. ഡല്‍ഹി, കാശ്മീര്‍, ഒറീസ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് രാത്രി വൈകി പ്രത്യേക ബസുകളില്‍ നഗരിയിലെത്തിയത്. കേരളത്തില്‍ നിന്നുള്ള രണ്ടാം സംഘവും രാത്രി നഗരിയിലെത്തി. കേരളത്തില്‍ സാഹിത്യോത്സവ് സംഘാടനത്തില്‍ പരിചിതരായി കേരളത്തില്‍ നിന്നുള്ള മുന്‍ എസ് എസ് എഫ് നേതാക്കളും താപ്പനിലെത്തിയിട്ടുണ്ട്.

 

Latest