Connect with us

International

യുക്രൈന്‍ സൈന്യത്തില്‍ ചേര്‍ന്ന സായി നികേഷിന് തിരിച്ചു വരണം; എംബസിയെ സമീപിച്ച് കുടുംബം

ഫോണില്‍ സംസാരിക്കവേയാണ് മടങ്ങാനുള്ള ആഗ്രഹം അദ്ദേഹം പിതാവിനെ അറിയിച്ചത്

Published

|

Last Updated

കീവ്  | യുക്രൈന്‍ സൈന്യത്തിനൊപ്പം ചേര്‍ന്ന തമിഴ്‌നാട് സ്വദേശി സായ് നികേഷ് നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. ബന്ധുക്കളെയാണ് അദ്ദേഹം രാജ്യത്തേക്ക് മടങ്ങാന്‍ ആഗ്രഹം അറിയിച്ചിരിക്കുന്നത് . കോയമ്പത്തൂര്‍ സ്വദേശിയായ സായ് നികേഷ് യുക്രൈന്‍ സൈന്യത്തില്‍ ചേര്‍ന്നാതിയ കഴിഞ്ഞ എട്ടിനാണ് സ്ഥിരീകരിച്ചത്.

ഇന്ത്യയിലേക്ക് മടങ്ങാന്‍ താത്പര്യപ്പെടുന്ന കാര്യം സായ് നികേഷ്, ശനിയാഴ്ച കുടുംബാംഗങ്ങളെ അറിയിച്ചുവെന്നാണ് വിവരം. കുടുംബാഗങ്ങളുമായി ഫോണില്‍ സംസാരിക്കവേയാണ് മടങ്ങാനുള്ള ആഗ്രഹം അദ്ദേഹം പിതാവിനെ അറിയിച്ചത്. തുടര്‍ന്ന് കുടുംബം ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് സായ് നികേഷിനെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.ഹര്‍ക്കീവില്‍ എയറോനോട്ടിക്‌സ് സര്‍വകലാശാലാ വിദ്യാര്‍ഥി ആയിരുന്നു 21കാരനായ സായ്.

Latest