Connect with us

Kerala

സജിയുടെ രാജി നിസ്സാരമല്ല; ജോസഫ് വിഭാഗം യു ഡി എഫിനെ നയിക്കുന്നത് തകര്‍ച്ചയിലേക്ക്: ജോസ് കെ മാണി

ജോസഫ് വിഭാഗത്തിനു വേണ്ടി ഏറ്റവും കൂടുതല്‍ ത്യാഗം ചെയ്ത സജിക്ക് പാര്‍ട്ടിയിലുള്ള വിശ്വാസമാണ് നഷ്ടമായിരിക്കുന്നത്. സജി മാത്രമല്ല ആ പാര്‍ട്ടിയിലെ മറ്റ് നിരവധി നേതാക്കളും ആശങ്കയിലാണ്.

Published

|

Last Updated

കോട്ടയം | യു ഡി എഫ് കോട്ടയം ജില്ലാ ചെയര്‍മാന്‍ സ്ഥാനത്തു നിന്നുള്ള സജി മഞ്ഞക്കടമ്പിലിന്റെ രാജി നിസ്സാര കാര്യമായി കാണാന്‍ കഴിയില്ലെന്ന് കേരള കോണ്‍ഗ്രസ്സ് (എം) നേതാവ് ജോസ് കെ മാണി. കേരള കോണ്‍ഗ്രസ്സ് ജോസഫ് വിഭാഗത്തിലെ ജില്ലയിലെ പ്രമുഖനാണ് രാജിവച്ചത്. മികച്ച സംഘാടകന്‍ ആണ് സജി മഞ്ഞക്കടമ്പില്‍. പൊളിറ്റിക്കല്‍ ക്യാപ്റ്റന്‍ ആണ് രാജിവെച്ചിരിക്കുന്നത്.

സജിയുടെ രാജി യു ഡി എഫിന്റെ പതനമാണ് സൂചിപ്പിക്കുന്നതെന്നും ജോസ് കെ മാണി പറഞ്ഞു. ജോസഫ് വിഭാഗം യു ഡി എഫിനെ തകര്‍ച്ചയിലേക്ക് നയിക്കുകയാണ്.

ജോസഫ് വിഭാഗത്തിനു വേണ്ടി ഏറ്റവും കൂടുതല്‍ ത്യാഗം ചെയ്ത സജിക്ക് പാര്‍ട്ടിയിലുള്ള വിശ്വാസമാണ് നഷ്ടമായിരിക്കുന്നത്. സജി മാത്രമല്ല ആ പാര്‍ട്ടിയിലെ മറ്റ് നിരവധി നേതാക്കളും ആശങ്കയിലാണ്. ജോസഫ് വിഭാഗത്തിന്റെ ആഭ്യന്തര പ്രശ്‌നത്തിലേക്ക് കൂടുതലായി കടക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഇനിയെന്തു വേണമെന്ന് തീരുമാനിക്കേണ്ടത് സജിയാണെന്നും ജോസ് കെ മാണി പ്രതികരിച്ചു.

 

---- facebook comment plugin here -----

Latest