Connect with us

Kerala

സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗം; അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി ഉത്തരവ്

സത്യസന്ധനായ ഒരു ഉദ്യോഗസ്ഥനെ അന്വേഷണത്തിന് നിയോഗിക്കണമെന്ന് ക്രൈം ബ്രാഞ്ച് മേധാവിക്ക് നല്‍കിയ ഉത്തരവില്‍ ഡി ജി പി ആവശ്യപ്പെട്ടു.

Published

|

Last Updated

തിരുവനന്തപുരം | സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗവുമായി ബന്ധപ്പെട്ട അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി ഡി ജി പിയുടെ ഉത്തരവ്. സത്യസന്ധനായ ഒരു ഉദ്യോഗസ്ഥനെ അന്വേഷണത്തിന് നിയോഗിക്കണമെന്ന് ക്രൈം ബ്രാഞ്ച് മേധാവിക്ക് നല്‍കിയ ഉത്തരവില്‍ ഡി ജി പി ആവശ്യപ്പെട്ടു. അന്വേഷണ ഉദ്യോഗസ്ഥന്‍ ആരാകണമെന്ന് ക്രൈം ബ്രാഞ്ച് മേധാവിക്ക് തീരുമാനിക്കാം.

അന്വേഷണ സംഘത്തിനെ തീരുമാനിക്കാനുള്ള പാനല്‍ ഡി ജി പി നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അത് മാറ്റിയാണ് കോടതി ഉത്തരവ് പ്രകാരം അന്വേഷണം ഏറ്റെടുക്കാനും സംഘത്തെ തീരുമാനിക്കാനും ഉത്തരപുറപ്പെടുവിച്ചത്.

വിഷയത്തിലെ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി സത്യന്ധനായ ഉദ്യോഗസ്ഥനെ കൊണ്ട് സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് കഴിഞ്ഞാഴ്ച ഡി ജി പിയോട് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

 

Latest