Saji Cherian's Controversial Remarks
മന്ത്രിസ്ഥാനത്തിനൊപ്പം സജി ചെറിയാന്റെ എം എല്‍ എ പദവിയും പോകും: കെ മുരളീധരന്‍
കൃത്യമായ തെളിവുള്ളതിനാല്‍ കൂടുതല്‍ അന്വേഷണം പോലും വേണ്ട
കോഴിക്കോട് | സജി ചെറിയാന്‍ നടത്തിയ ഭരണഘടനാ വിമര്‍ശനത്തില്‍ കോടതിയെ സമീപിച്ചാല്‍ അദ്ദേഹത്തിന് മന്ത്രി സ്ഥാനം മാത്രമല്ല എം എല്‍ എ പദവിയും പോകുമെന്ന് കെ മുരളീധരന്‍ എം പി. മന്ത്രിയുടെ സത്യപ്രതിജ്ഞ ലംഘനത്തില്‍ കൃത്യമായ തെളിവ് ഉള്ളതിനാല്‍ കൂടുതല്‍ അന്വേഷണം പോലും വേണ്ട. ഇതില്‍ അന്വേഷണത്തിന്റെ ആവശ്യമില്ല. കൃത്യമായ തെളിവാണ്.
രണ്ട് കാര്യങ്ങളാണ് കേരളത്തില്‍ ഇതുവരെ നടന്നതില്‍ പ്രോസിക്യൂഷന് ഒരു ജോലിയും ഇല്ലാത്തത്. ഒന്ന് നിയമസഭയിലെ ആക്രമണം, രണ്ടാമത്തേത് സജി ചെറിയാന്റെ പരാമര്‍ശമെന്നും കെ മുരളീധരന്‍ പരിഹസിച്ചു.
---- facebook comment plugin here -----