Saji Cherian's Controversial Remarks
രാജിവെക്കില്ലെന്ന സൂചന നല്‍കി സജി ചെറിയാന്‍
എന്തിന് രാജിവെക്കണമെന്ന് സജി ചെറിയാന്റെ മറുചോദ്യം; തത്കാലം രാജിവേണ്ടെന്ന് സെക്രട്ടേറിയറ്റ് ധാരണ
തിരുവനന്തപുരം | ഭരണഘടനക്കെതിരായ വിമര്‍ശനത്തില്‍ താന് രാജിവെക്കേണ്ട സാഹചര്യമില്ലെന്ന് ആവര്‍ത്തിച്ച് മന്ത്രി സജി ചെറിയാന്‍. എന്തിന് ഞാന്‍ രാജിവെക്കണമെന്ന് സജി ചെറിയാന്‍ ചോദിച്ചു. സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം കഴിഞ്ഞ് പുറത്തിറങ്ങിയതിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ താന്‍ ഇന്നലെ മറുപടി നല്‍കിയതാണെന്നും സജി ചെറിയാന്‍ മാധ്യമങ്ങളോട് പറഞ്ഞു.
സജി ചെറിയാന്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന സി പി എം സെക്രട്ടേറിയറ്റ് യോഗം പൂര്‍ത്തിയായിക്കഴിഞ്ഞു. കോടതിയില്‍ നിന്ന് എന്തെങ്കിലും എതിര്‍പ്പ് ഉയരുന്നതുവരെ സജി ചെറിയാന്‍ രാജിവെക്കേണ്ടതില്ലെന്ന നിലപാടിലേക്ക് പാര്‍ട്ടി സെക്രട്ടേറിയറ്റ് എത്തിയതായാണ് സൂചന. എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രതികരണം പാര്‍ട്ടി നടത്തിയിട്ടില്ല.
അതിനിടെ മന്ത്രിയുടെ പരാമര്‍ശം സംബന്ധിച്ച് സര്‍ക്കാര്‍ എ ജിയുടെ നിയമോപദേശം തേടിയിട്ടുണ്ട്. മന്ത്രി ഭരണഘടനക്ക് എതിരെ പ്രതികരിച്ചത് ഏതെങ്കിലും തരത്തില്‍ തിരിച്ചടിയാകൂമോയെന്നാണ് ആരാഞ്ഞിരിക്കുന്നത്. ഏ ജിയുടെ മറുപടിക്ക് അനുസരിച്ചാകും തുടര്‍ തീരുമാനങ്ങള്‍. അതുവരെ രാജിവേണ്ടെന്ന അഭിപ്രായമാണ് പാര്‍ട്ടി സെക്രട്ടേറിയറ്റില്‍ ധാരണയെന്നാണ് വിവരം