Connect with us

Kerala

സജി ചെറിയാൻ മന്ത്രിസഭയിൽ തിരിച്ചെത്തുന്നു; സത്യപ്രതിജ്ഞ ഉടൻ

സജി ചെറിയാനെ മന്ത്രിസഭയിൽ തിരിച്ചെടുക്കാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു

Published

|

Last Updated

തിരുവനന്തപുരം | സജി ചെറിയാന് മന്ത്രിസഭയിലേക്ക് തിരിച്ചെത്താൻ വഴിയൊരുങ്ങി. സജി ചെറിയാനെ മന്ത്രിസഭയിൽ തിരിച്ചെടുക്കാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. ഭരണഘടനയുമായി ബന്ധപ്പെട്ട പരാമർശത്തിന്റെ പേരിൽ കഴിഞ്ഞ ജൂലൈയിലാണ് അദ്ദേഹം മന്ത്രിസ്ഥാനം രാജിവെച്ചത്. എന്നാൽ കേസിൽ കോടതി അദ്ദേഹത്തിന് ക്ലീൻ ചിറ്റ് നൽകി. ഇതോടെയാണ് മന്ത്രിസഭയിൽ തിരിച്ചെത്താൻ വഴി തെളിഞ്ഞത്.

അടുത്ത നിയമസഭാ സമ്മേളനത്തിന് മുന്‍പ് സജി ചെറിയാൻ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. സത്യപ്രതിജ്ഞ തീയതി മുഖ്യമന്ത്രി തീരുമാനിക്കും. പഴയ വകുപ്പുകള്‍ തന്നെയായിരിക്കും സജി ചെറിയാന് നല്‍കുകയെന്നാണ് വിവരം.

ജൂലായ് മൂന്നിന് സജി ചെറിയാന്‍ മല്ലപ്പള്ളിയില്‍ നടത്തിയ പ്രസംഗമാണ് വിവാദമായത്. ഭണഘടനയെക്കുറിച്ച് അദ്ദേഹം നടത്തിയ പരാമർശമാണ് വിവാദമായത്. തുടർന്ന് സജി ചെറിയാനെതിരെ കേസെടുക്കുകയും അദ്ദേഹം രാജിവെക്കുകയുമായിരുന്നു.

പ്രസംഗവുമായി ബന്ധപ്പെട്ട് സജി ചെറിയാനെ എംഎല്‍എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ഹൈക്കോടതി തള്ളിയിരുന്നു. തുടർന്ന് കേസ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പോലീസ് തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കുകയും ചെയ്തിരുന്നു. തൊഴിലാളികളെ സംബന്ധിച്ച് പ്രസംഗിച്ചുവന്നപ്പോള്‍ വിമര്‍ശനാത്മകമായി ഭരണഘടനയെ പരാമര്‍ശിക്കുകയായിരുന്നെന്നാണ് പോലീസ് റിപ്പോര്‍ട്ട്.