Kerala
സജി ചെറിയാന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
182 ദിവസത്തിനുശേഷമാണ് അദ്ദേഹത്തിന്റെ മടങ്ങിവരവ്.

തിരുവനന്തപുരം| സജി ചെറിയാന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഇന്ന് വൈകിട്ട് നാലിന് രാജ്ഭവനില്‍ നടന്ന ലളിതമായ ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. 182 ദിവസത്തിനുശേഷമാണ് അദ്ദേഹത്തിന്റെ മടങ്ങിവരവ്.
സത്യപ്രതിജ്ഞക്കു ശേഷം സെക്രട്ടേറിയറ്റിലെ ഓഫീസിലെത്തി സജി ചെറിയാന്‍ ചുമതലയേറ്റെടുക്കും. നേരത്തെ കൈകാര്യം ചെയ്തിരുന്ന ഫിഷറീസ്, സാംസ്‌കാരികം, യുവജനക്ഷേമം വകുപ്പുകള്‍ തന്നെയായിരിക്കും വീണ്ടും ലഭിക്കുകയെന്നാണ് സൂചന.
---- facebook comment plugin here -----