Connect with us

Saji Cherian's Controversial Remarks

സജി ചെറിയാനെ നിയമത്തിലൂടെ പുറത്താക്കും: കെ സുധാകരന്‍

ഭരണഘടന ചരിത്രവും രൂപപ്പെടലും സി പി എമ്മുകാര്‍ക്ക് സൗജന്യമായി പഠിപ്പിച്ചു നല്‍കാന്‍ കെ പി സി സി തയ്യാര്‍

Published

|

Last Updated

കണ്ണൂര്‍ | ഭരണഘടനയെ അവഹേളിച്ച മന്ത്രി സജി ചെറിയാന്‍ മാപ്പ് അര്‍ഹിക്കുന്നില്ലെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. എത്രയും വേഗം അദ്ദേഹത്തെ പുറത്താക്കാന്‍ സി പി എം തയ്യാറാകണം. സംരക്ഷിക്കാനാണ് തീരുമാനമെങ്കില്‍ പ്രതിപക്ഷം നിയമനടപടികളിലൂടെ മന്ത്രിയെ പുറത്താക്കിയിരിക്കുമെന്നും സുധാകരന്‍ പറഞ്ഞു.

ഭരണഘടനയെ അധിക്ഷേപിച്ച മന്ത്രിക്കും സി പി എമ്മിലെ ഭരണഘടനാ വിരുദ്ധര്‍ക്കും സൗജന്യമായി ഇന്ത്യന്‍ ഭരണഘടനയുടെ ചരിത്രവും രൂപപ്പെടലും പഠിപ്പിച്ചു കൊടുക്കാന്‍ കെ പി സി സി തയ്യാറാണെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

 

 

 

 

Latest