Connect with us

National

സാകേത് ഗോഖലെയുടെ ജാമ്യാപേക്ഷ;ഗുജറാത്ത് സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ്

വിഷയത്തില്‍ രണ്ടാഴ്ചക്കകം മറുപടി നല്‍കണം.

Published

|

Last Updated

ന്യൂഡല്‍ഹി| ക്രൗഡ് ഫണ്ടിംഗ് വഴി പിരിച്ചെടുത്ത പണം ദുരുപയോഗം ചെയ്തെന്ന കേസില്‍ ജാമ്യം തേടിയ തൃണമൂല്‍ കോണ്‍ഗ്രസ് വക്താവ് സാകേത് ഗോഖല സമര്‍പ്പിച്ച ഹര്‍ജിയില്‍ ഗുജറാത്ത് സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ്. ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ച് സംസ്ഥാന സര്‍ക്കാരിനോട് വിഷയത്തില്‍ രണ്ടാഴ്ചക്കകം മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ടു. ഗോഖലെയ്ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ എഎം സിംഗ്വിയാണ് വാദിച്ചത്.

ജനുവരി 23ന് ഗുജറാത്ത് ഹൈക്കോടതി ഗോഖലെയുടെ ജാമ്യം നിരസിക്കുകയും കുറ്റപത്രം സമര്‍പ്പിച്ചതിന് ശേഷം മാത്രം കോടതിയെ സമീപിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ക്രൗഡ് ഫണ്ടിംഗിലൂടെ സ്വരൂപിച്ച പണം ദുരുപയോഗം ചെയ്തെന്ന കേസില്‍ 2022 ഡിസംബര്‍ 30നാണ് ഡല്‍ഹിയില്‍ നിന്ന് അഹമ്മദാബാദ് സൈബര്‍ ക്രൈംബ്രാഞ്ച് ഗോഖലെയെ അറസ്റ്റ് ചെയ്തത്. സെക്ഷന്‍ 420 (വഞ്ചന), 406 (ക്രിമിനല്‍ വിശ്വാസവഞ്ചന),ഐപിസിയുടെ 467 (വ്യാജരേഖ) എന്നിവ പ്രകാരമാണ് അദ്ദേഹത്തിനെതിരെ കുറ്റം ചുമത്തിയത്.

 

 

 

Latest