saqafi scholars summit
സഖാഫി സ്കോളേഴ്സ് സമ്മിറ്റ് ജനുവരി 12,14 തീയതികളിൽ
പതിനായിരത്തിലധികം സഖാഫി പണ്ഡിതർ സമ്മിറ്റിൽ സംബന്ധിക്കും.
കോഴിക്കോട് | മർകസുസ്സഖാഫത്തി സുന്നിയയിൽ നിന്നും വ്യത്യസ്ത വർഷങ്ങളിൽ പഠനം പൂർത്തിയാക്കിയ സഖാഫി പണ്ഡിതരുടെ സമ്പൂർണ സംഗമം ജനുവരി 12, 14 തീയതികളിൽ മർകസ് നോളജ് സിറ്റിയിൽ. ലോകത്തിന്റെ വിവിധയിടങ്ങളിൽ സേവനം ചെയ്യുന്ന പതിനായിരത്തിലധികം സഖാഫി പണ്ഡിതർ സമ്മിറ്റിൽ സംബന്ധിക്കും.
1985ലെ ആദ്യ ബാച്ച് മുതൽ 2022 ബാച്ച് സഖാഫികൾ വരെ ഒരുമിച്ചുകൂടും. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും വ്യത്യസ്ത മേഖലകളിൽ സേവനമനുഷ്ഠിക്കുന്നവരും ഇവർക്കിടയിലുണ്ട്. ജനുവരി 12 വ്യാഴം രാവിലെ പത്ത് മുതൽ വൈകിട്ട് നാല് വരെ 1985 മുതൽ 2009 വരെയുള്ള ബാച്ചുകളും 14ന് 2010 മുതൽ 2022 വരെയുള്ള ബാച്ചുകളുമാണ് സമ്മിറ്റിന്റെ ഭാഗമാക്കുക. ആദർശം, കർമം, ആത്മീയം, ചരിത്രം, പ്രാസ്ഥാനികം തുടങ്ങിയ വിവിധ സെഷനുകൾക്ക് പ്രമുഖർ നേതൃത്വം നൽകും.
സ്കോളേഴ്സ് സമ്മിറ്റിന്റെ മുന്നോടിയായി നടന്ന ശൂറാ സംഗമത്തിൽ ശാഫി സഖാഫി മുണ്ടമ്പ്ര അധ്യക്ഷത വഹിച്ചു. സയ്യിദ് ശിഹാബുദ്ദീൻ തങ്ങൾ, ഹസൻ സഖാഫി തറയിട്ടാൽ, കുഞ്ഞിമുഹമ്മദ് സഖാഫി പറവൂർ, ലത്തീഫ് സഖാഫി പെരുമുഖം, ദുൽകിഫിൽ സഖാഫി കാരന്തൂർ, അഡ്വ. ഇ കെ മുസ്തഫ സഖാഫി പറമ്പിൽ ബസാർ പങ്കെടുത്തു. സഖാഫി സ്കോളേഴ്സ് സമ്മിറ്റിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്: 9846311199.