Repeals Farm Bills
നിയമങ്ങള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചതിന് ശേഷവും കര്‍ഷകരെ അപകീര്‍ത്തിപ്പെടുത്തി സാക്ഷി മഹാരാജ്
'പാക്കിസ്ഥാന്‍- ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യമുയര്‍ത്തിയവര്‍ക്ക് തക്കതായ മറുപടി ലഭിച്ചു'
ന്യൂഡല്‍ഹി | വിവാദമായ കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിന് പിന്നാലെ വിവാദ പ്രസ്താവനയുമായി ഉന്നാവോ എം പി സാക്ഷി മഹാരാജ്. വേണമെങ്കില്‍ വീണ്ടും നിയമം കൊണ്ടുവരാം എന്നായിരുന്നു സാക്ഷി മഹാരാജിന്റെ പ്രതികരണം.
ബില്ലുകള്‍ അവതരിപ്പിക്കാം, പിന്‍വലിക്കാം. അവ വരും പോകും. അതിനായി അധികം സമയമൊന്നു ആവശ്യമില്ല. നരേന്ദ്ര മോദിയുടെ വിശാലമനസ്‌കതക്ക് നന്ദി പറയുന്നു. നിയമങ്ങളേക്കാള്‍ പ്രധാന്യം അദ്ദേഹം രാജ്യത്തിന് നല്‍കിയിരിക്കുന്നു. ദുരുദ്ദേശത്തോടെ സമരം നടത്തിയ, പാകിസ്ഥാന്‍- ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ചവര്‍ക്ക് തക്കതായ മറുപടി ലഭിച്ചിരിക്കുന്നു എന്നും സാക്ഷി മഹാരാജ് പറഞ്ഞു.
നിയമങ്ങള്‍ പിന്‍വലിക്കാനുള്ള തീരമാനവുമായി ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിന് ബന്ധമൊന്നുമില്ല. വരുന്ന തിരഞ്ഞെടുപ്പില്‍ 300 ലേറെ സീറ്റുകള്‍ യു പിയില്‍ ബി ജെ പി നേടും. രാജ്യത്ത് മോദിക്കും യോഗിക്കും പകരക്കാരില്ലെന്നും ബി ജെ പി നേതാവ് കൂടിയായ ഉന്നാവ് എം പി കൂട്ടിച്ചേര്‍ത്തു.