Connect with us

Malappuram

സ്വലാത്ത് ആത്മീയ സംഗമവും മഴക്കു വേണ്ടിയുള്ള പ്രാര്‍ഥനയും നടത്തി

ഇബ്‌റാഹീം ബാഖവി മേല്‍മുറി അധ്യക്ഷത വഹിച്ചു. സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഓണ്‍ലൈനായി മഴക്ക് വേണ്ടിയുള്ള പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി.

Published

|

Last Updated

മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ സംഘടിപ്പിച്ച സ്വലാത്ത് ആത്മീയ സമ്മേളനത്തിന് സയ്യിദ് ഇസ്മാഈല്‍ ബുഖാരി കടലുണ്ടി നേതൃത്വം നല്‍കുന്നു.

മലപ്പുറം | മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ സംഘടിപ്പിച്ച സ്വലാത്ത് ആത്മീയ സമ്മേളനം സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഇസ്മാഈല്‍ ബുഖാരി കടലുണ്ടി ആത്മീയ സംഗമത്തിന് നേതൃത്വം നല്‍കി. സമസ്ത ജില്ലാ സെക്രട്ടറി പി ഇബ്‌റാഹീം ബാഖവി മേല്‍മുറി അധ്യക്ഷത വഹിച്ചു. സമ്മേളനത്തിന്റെ ഭാഗമായി മഴക്ക് വേണ്ടി പ്രത്യേക പ്രാര്‍ഥന നടത്തി. വിശുദ്ധ മക്കയിലുള്ള മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഓണ്‍ലൈനായി പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി.

പരിപാടിയില്‍ ഹാജിമാര്‍ക്ക് പ്രാര്‍ഥന, വിര്‍ദുല്ലത്വീഫ്, ഹദ്ദാദ്, മുള്‌രിയ്യ, സ്വലാത്തുന്നാരിയ, തഹ്ലീല്‍, പ്രാര്‍ഥന എന്നിവ നടന്നു. ഹംസ (റ), മടവൂര്‍ സി എം വലിയുല്ലാഹി ആണ്ട് നേര്‍ച്ചയും സംഘടിപ്പിച്ചു. പരിപാടിക്ക് എത്തിച്ചേര്‍ന്ന ആയിരക്കണക്കിന് വിശ്വാസികള്‍ക്ക് അന്നദാനം നടത്തി.

സയ്യിദ് ശഫീഖ് അല്‍ ബുഖാരി കരുവന്‍തിരുത്തി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, അബൂ ശാക്കിര്‍ സുലൈമാന്‍ ഫൈസി കിഴിശ്ശേരി, മൂസ ഫൈസി ആമപ്പൊയില്‍, അബ്ദുസ്സലാം മുസ്ലിയാര്‍ കൊല്ലം, സിറാജുദ്ധീന്‍ അഹ്സനി കൊല്ലം, അബൂബക്കര്‍ സഖാഫി അരീക്കോട്, അബ്ദുല്‍ ഗഫൂര്‍ സഖാഫി കൊളപ്പറമ്പ് സംബന്ധിച്ചു.

 


---- facebook comment plugin here -----


Latest