Connect with us

Kerala

സലഫി ആശയത്തെ സമുദായം ജാഗ്രതയോടെ കാണണം: എസ് വൈ എസ്

മുസ്ലിംകളെ ബഹുദൈവ വിശ്വാസികളായി ചിത്രീകരിക്കുന്ന സലഫികളുടെ എക്കാലത്തും ഉള്ള നിലപാട് നില നിൽക്കെ തന്നെ അവരെ ഉൾപെടുത്തി സമുദായ ഐക്യവുമായി വരുന്നവർ ഇക്കാര്യം ഓർക്കണമെന്നും എസ് വൈ എസ് ക്യാബിനറ്റ് മുന്നറിയിപ്പ് നൽകി.

Published

|

Last Updated

കോഴിക്കോട് | മുഖ്യധാരാ മുസ്ലിംകളായ സുന്നി വിശ്വാസികൾ മുസ്‌ലിംകളല്ലെന്നും മാലിന്യങ്ങളാണെന്നും അധിക്ഷേപിച്ച സലഫി നേതാവ് ചുഴലി മൗലവിയെയും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന മുജാഹിദ് ആശയത്തെയും സമുദായം ജാഗ്രതയോടെ കാണണമെന്ന് സമസ്ത കേരള സുന്നി യുവജന സംഘം ആവശ്യപ്പെട്ടു.

ഇദ്ദേഹത്തിന് വേദിയൊരുക്കുന്ന മുജാഹിദ് വിഭാഗങ്ങൾ കാപട്യം വെടിഞ്ഞ് നിലപാട് വ്യക്തമാക്കാൻ തയ്യാറാകണം. സുന്നികൾ മുസ്‍ലിംകളല്ലെന്ന് വിശ്വസിക്കുകയും സ്വന്തം വേദികളിലൂടെയും പ്രസിദ്ധീകരണങ്ങളിലൂടെയും സലഫികൾ അണികളെ പഠിപ്പിക്കുകയും ചെയ്യുന്ന ആശയമാണ് ചുഴലി മൗലവി ഇവിടെ പരസ്യമാക്കിയിരിക്കുന്നത്. വിശ്വാസികളോടും മറ്റ് വിഭാഗങ്ങളോടും വെറുപ്പ് ഉൽപ്പാദിപ്പിക്കുന്ന മുജാഹിദ് സലഫി വിഭാഗത്തിന്റെ ഇത്തരം നിലപാടുകൾ കാരണമായി ധാരാളം അണികൾ ഇതിനിടയിൽ തീവ്രവാദത്തിനടിമകളായിട്ടുണ്ട് എന്ന കാര്യം സമുദായം തിരിച്ചറിയണമെന്നും എസ് വൈ എസ് ആവശ്യപ്പെട്ടു.

മുസ്ലിംകളെ ബഹുദൈവ വിശ്വാസികളായി ചിത്രീകരിക്കുന്ന സലഫികളുടെ എക്കാലത്തും ഉള്ള നിലപാട് നില നിൽക്കെ തന്നെ അവരെ ഉൾപെടുത്തി സമുദായ ഐക്യവുമായി വരുന്നവർ ഇക്കാര്യം ഓർക്കണമെന്നും എസ് വൈ എസ് ക്യാബിനറ്റ് മുന്നറിയിപ്പ് നൽകി. സയ്യിദ് ത്വാഹാ സഖാഫി അധ്യക്ഷത വഹിച്ചു.

ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി, അബൂബക്കർ പടിക്കൽ, റഹ്മതുല്ലാ സഖാഫി എളമരം, ഇ കെ മുഹമ്മദ് കോയ സഖാഫി,
സ്വാദിഖ് വെളിമുക്ക്, സ്വാദിഖ് സഖാഫി പെരിന്താറ്റിരി, ആർ പി ഹുസൈൻ മാസ്റ്റർ, ഉമർ ഓങ്ങല്ലൂര്, ബഷീർ പറവന്നൂർ, ഡോ. ഫാറൂഖ് നഈമി സംബന്ധിച്ചു.

Latest