Connect with us

ksrtc crisis

കെ എസ് ആര്‍ ടി സിയില്‍ മുടങ്ങിക്കിടക്കുന്ന ശമ്പള വിതരണം ആരംഭിച്ചു

ജൂലൈയിലെ ശമ്പളമാണ് നല്‍കുന്നത്; ആഗസ്റ്റിലെ ശമ്പള വിതരണത്തിന് വേണ്ടത് 78 കോടി

Published

|

Last Updated

തിരുവനന്തപുരം | കെ എസ് ആര്‍ ടി സിയില്‍ ജീവനക്കാരുടെ മുടുങ്ങിക്കിടക്കുന്ന ശമ്പള വിതരണം ആരംഭിച്ചു. 24,477 സ്ഥിരം ജീവനക്കാര്‍ക്ക് ജൂലൈ മാസത്തെ 75 ശതമാനം ശമ്പളവും നല്‍കിയതായി മാനേജ്‌മെന്റ് അറിയിച്ചു. 55,87 കോടിയോളം രൂപയാണ് ശമ്പള വിതരണത്തിനായി സര്‍ക്കാര്‍ അനുവദിച്ചത്. ഇതില്‍ ഏഴ് കോടി രൂപ കെ എസ് ആര്‍ ടി സിയുടെ ഫണ്ടില്‍ നിന്നുമാണ് നല്‍കിയത്. 838 സി എല്‍ ആര്‍ ജീവനക്കാര്‍ക്ക് നേരത്തെ തന്നെ ജൂലൈ മാസത്തെ ശമ്പളം നല്‍കിയിരുന്നു.

ആഗസ്റ്റ് മാസത്തെ ശമ്പളം ഇപ്പോഴും കുടിശ്ശികയായിക്കിടക്കുകയാണ്. ഇതിന്റെ വിതരണം എപ്പോള്‍ ആരംഭിക്കുമെന്നത് സംബന്ധിച്ച് ഇപ്പോഴും തീരുമാനമായിട്ടില്ല.78 കോടിയോളം രൂപയാണ് ആഗസ്റ്റ് മാസത്തെ ശമ്പള വിതരണത്തിന് വേണ്ടതെന്നാണ് റിപ്പോര്‍ട്ട്.

അതിനിടെ നിരന്തരം ശമ്പളം മുടങ്ങുന്നതടക്കമുള്ള നിരനധി പ്രതിസന്ധികളുടെ പശ്ചാത്തലത്തില്‍ മുഖന്ത്രിയുമായി ജീവനക്കാരുടെ പ്രതിനിധികള്‍ ചര്‍ച്ച നടത്തുന്നുണ്ട്. സി ഐ ടി യുവടക്കമുള്ള എല്ലാ യൂണിയനുകളും ഇന്നത്തെ ചര്‍ച്ചയില്‍ സംബന്ധിക്കുന്നുണ്ട്.

Latest