Connect with us

ksrtc

ശമ്പള വിതരണം പൂർത്തിയായില്ല; സർക്കാറിനോട് 65 കോടി രൂപ ആവശ്യപ്പെട്ട് കെ എസ് ആര്‍ ടി സി

ഒരു മാസം 79 കോടി രൂപയാണ് കെ എസ് ആര്‍ ടി സിയില്‍ ശമ്പളത്തിന് വേണ്ടത്.

Published

|

Last Updated

തിരുവനന്തപുരം | ജൂലൈ മാസം വിതരണം ചെയ്യേണ്ട ശമ്പളത്തിലേക്ക് 65 കോടി രൂപ കൂടി സര്‍ക്കാറിനോട് ആവശ്യപ്പെട്ട് കെ എസ് ആര്‍ ടി സി. ജൂലൈയിൽ നൽകേണ്ട ശമ്പളം പൂർത്തിയാകാൻ ഇനി 26 കോടിയാണ് വേണ്ടത്. ഇതിന് പുറമെ അടുത്ത മാസം മുതല്‍ അഞ്ചാം തീയതി ശമ്പളം നല്‍കണമെന്ന ഹൈക്കോടതി ഉത്തരവും നിലനില്‍ക്കുന്നുണ്ട്. ഇത് മുൻകൂട്ടി കണ്ടാണ് 65 കോടി ആവശ്യപ്പെട്ടത്.

ഒരു മാസം 79 കോടി രൂപയാണ് കെ എസ് ആര്‍ ടി സിയില്‍ ശമ്പളത്തിന് വേണ്ടത്. ഏകദേശം 180 കോടി രൂപയാണ് കെ എസ് ആര്‍ ടി സിയുടെ ഒരു മാസത്തെ വരുമാനം. എന്നാല്‍, ഓവര്‍ ഡ്രാഫ്റ്റ് എടുത്ത് ശമ്പളം നല്‍കിയതിനാല്‍ വരുമാനത്തിന്റെ ഭൂരിഭാഗവും ഇത് തിരിച്ചടക്കാനാണ് ഉപയോഗിക്കുന്നത്. നിലവില്‍ കെ എസ് ആര്‍ ടി സിയുടെ നഷ്ടം 3,500 കോടിക്ക് മുകളിലാണ്.  പ്രതിദിനം എട്ട് കോടിയെങ്കിലും ഒരു ദിവസം വരുമാനം ലഭിക്കുന്ന സ്ഥിതിയുണ്ടായാൽ കുഴപ്പമില്ലാതെ പോകുമെന്നാണ് കെ എസ് ആര്‍ ടി സി കോടതിയെ അറിയിച്ചത്.

Latest