ksrtc salary
കെ എസ് ആര്‍ ടി സിയില്‍ ശമ്പള പരിഷ്‌കരണം പ്രാബല്യത്തില്‍
അടിസ്ഥാന ശമ്പളം 23000 രൂപ; വനിതാ ജീവനക്കാര്‍ക്ക് ചൈല്‍ഡ് കെയര്‍ അലവന്‍സ്
തിരുവനന്തപുരം കെ എസ് ആര്‍ ടി സിയിലെ ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിച്ചുള്ള കരാര്‍ യാഥാര്‍ഥ്യമായി. ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുമായുള്ള കരാറില്‍ ഗതാഗതമന്ത്രി ആന്റണി രാജു ഒപ്പുവെച്ചു. ഇതോടെ കഴിഞ്ഞ 11 വര്‍ഷമായി കെ എസ് ആര്‍ ടി സി ജീവനക്കാര്‍ ആഗ്രഹിക്കുന്ന ശമ്പള പരിഷ്‌കരണം നിലവില്‍വന്നു. അടിസ്ഥാന ശമ്പളം എണ്ണായരിത്തില്‍ നിന്ന് 23000 രൂപയായി ഉയര്‍ത്തി. കഴിഞ്ഞ ജൂണ്‍ മുതലുള്ള ശമ്പളം മുന്‍കാല പ്രാബല്യത്തോടെ നല്‍കും. ഈ മാസം മുതല്‍ ജീവനക്കാര്‍ക്ക് വര്‍ധിപ്പിച്ച തുകയാണ് ലഭിക്കുകയെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. പുതുക്കിയ ശമ്പളം നല്‍കാന്‍ 16 കോടി രൂപ സര്‍ക്കാര്‍ കൂടുതല്‍ കണ്ടത്തേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു.
കെ എസ് ആര്‍ ടി സിയില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍ തസ്തിക സൃഷ്ടിക്കുമെന്ന് മന്ത്രി പറഞ്ഞു. മുഴുവന്‍ വനിതാ ജീവനക്കാര്‍ക്കും ചൈല്‍ഡ് കെയര്‍ അലവന്‍സ് നല്‍കും. കെ എസ് ആര്‍ ടി സി എംപ്ലോയീസ് ഫണ്ട് രൂപവത്ക്കരിക്കാനും കരാറായതായി മന്ത്രി പറഞ്ഞു.