Connect with us

swalath nagar

സ്വലാത്ത് ആത്മീയ സംഗമവും വയനാട് ദുരന്തത്തില്‍ അകപ്പെട്ടവര്‍ക്ക് പ്രത്യേക പ്രാര്‍ത്ഥന മജ്ലിസും ഇന്ന്

വൈകുന്നേരം 6 ന് ആരംഭിക്കുന്ന പരിപാടി സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ ഉദ്ഘാടനം ചെയ്യും.

Published

|

Last Updated

മലപ്പുറം | മഅദിന്‍ അക്കാദമിക്ക് കീഴില്‍ ഇന്ന് (വ്യാഴം) സ്വലാത്ത് ആത്മീയ സമ്മേളനവും മഴക്കെടുതിയില്‍ മരണപ്പെട്ടവര്‍ക്കും പരുക്കേറ്റവര്‍ക്കും പ്രത്യേക പ്രാര്‍ത്ഥനയും സംഘടിപ്പിക്കും.

വൈകുന്നേരം 6 ന് ആരംഭിക്കുന്ന പരിപാടി സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ആത്മീയ സംഗമത്തിന് നേതൃത്വം നല്‍കും. കാലവര്‍ഷം പരിഗണിച്ച് വിപുലമായ പന്തല്‍ സൗകര്യവും സ്ത്രീകള്‍ക്ക് പ്രത്യേക സജ്ജീകരണങ്ങളുമുണ്ടാകും.

അനുസ്മരണ പ്രഭാഷണം, വിര്‍ദുല്ലത്വീഫ്, ഹദ്ദാദ്, മുള്രിയ്യ, സ്വലാത്തുന്നാരിയ, തഹ്്‌ലീല്‍, പ്രാര്‍ത്ഥന എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും. പരിപാടിക്ക് എത്തിച്ചേരുന്ന വിശ്വാസികള്‍ക്ക് അന്നദാനം നടത്തും.സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് സ്വാലിഹ് ഖാസിം ഐദ്രൂസി, സയ്യിദ് ശഫീഖ് അല്‍ ബുഖാരി, സയ്യിദ് അഹ്‌മദുല്‍ കബീര്‍ അല്‍ ബുഖാരി, ഇബ്‌റാഹീം ബാഖവി മേല്‍മുറി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, അബൂശാക്കിര്‍ സുലൈമാന്‍ ഫൈസി കിഴിശ്ശേരി, മൂസ ഫൈസി ആമപ്പൊയില്‍ എന്നിവര്‍ സംബന്ധിക്കും.

Latest