National
മദ്യം കലര്‍ത്തി ഐസ്‌ക്രീം വില്‍പന; സ്ഥാപനം പൂട്ടിച്ചു
പരിശോധനയില്‍ പലതരത്തിലുള്ള മദ്യവും മദ്യം ചേര്‍ത്ത ഐസ്‌ക്രീമുകളും കണ്ടെത്തിയിരുന്നു.

കോയമ്പത്തൂര്‍| തമിഴ്‌നാട് കോയമ്പത്തൂരില്‍ ഐസ്‌ക്രീമില്‍ മദ്യം കലര്‍ത്തി വില്‍പന നടത്തിയ ഐസ്‌ക്രീം പാര്‍ലര്‍ പൂട്ടിച്ചു. പാപനായ്ക്കര്‍ പാളയത്ത് പ്രവര്‍ത്തിച്ചിരുന്ന റോളിംഗ് ഡേ കഫെ എന്ന സ്ഥാപനമാണ് ഭക്ഷ്യ സുരക്ഷാ വിഭാഗം പൂട്ടിച്ചത്. പരിശോധനയില്‍ പലതരത്തിലുള്ള മദ്യവും മദ്യം ചേര്‍ത്ത ഐസ്‌ക്രീമുകളും കണ്ടെത്തിയിരുന്നു. നാട്ടുകാരുടെ പരാതിയെ തുടര്‍ന്നായിരുന്നു പരിശോധന.
പാര്‍ലറില്‍ നിന്ന് മദ്യകുപ്പികള്‍ കണ്ടെത്തിയിട്ടുണ്ട്. കടയിലെ ജീവനക്കാര്‍ക്ക് മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടായിരുന്നില്ല. തലയില്‍ തൊപ്പി, കയ്യുറ, മാസ്‌ക്ക് എന്നിവ ഉപയോഗിക്കുന്നില്ല എന്നും ഭക്ഷ്യ സുരക്ഷാ വിഭാഗം കണ്ടെത്തി. പരിശോധനയ്ക്ക് പിന്നാലെ കടയുടെ ലൈസന്‍സ് റദ്ദ് ചെയ്യാനും കട അടച്ചുപൂട്ടാനും തമിഴ്‌നാട് ആരോഗ്യമന്ത്രി ഉത്തരവിട്ടു.