Connect with us

infant sale

തിരുവനന്തപുരത്തെ നവജാതശിശു വിൽപ്പന: പോലീസ് കേസെടുത്തു

കുഞ്ഞിൻ്റെ അമ്മയും വാങ്ങിയ സ്ത്രീയും കേസിൽ പ്രതികളാണ്.

Published

|

Last Updated

തിരുവനന്തപുരം| തിരുവനന്തപുരത്ത് നവജാത ശിശുവിനെ വിറ്റതില്‍ പോലീസ് കേസെടുത്തു. കോടതി അനുമതിയോടെയാണ് ബാലനീതി വകുപ്പ് പ്രകാരം തമ്പാനൂർ പൊലീസ് കേസെടുത്തത്. കുഞ്ഞിൻ്റെ അമ്മയും വാങ്ങിയ സ്ത്രീയും കേസിൽ പ്രതികളാണ്.

കുഞ്ഞിന്റെ അമ്മയെ കണ്ടെത്തിയിട്ടില്ല. നഗരത്തിലെ തൈക്കാട്‌ സർക്കാർ ആശുപത്രിയിൽ ജനിച്ച കുഞ്ഞിനെ മൂന്ന് ലക്ഷം രൂപക്കാണ് വിറ്റത്. നാല് ദിവസം പ്രായമായ കുഞ്ഞിനെ പൊഴിയൂർ സ്വദേശികളായ ദമ്പതികൾ വിൽക്കുകയായിരുന്നു.

നേരത്തേയുള്ള ധാരണകൾ പ്രകാരമാണ് വിൽപ്പന നടന്നത്. ഇതിനുള്ള കൂടുതൽ തെളിവുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഏഴാം മാസത്തിലാണ് കുഞ്ഞിന്റെ അമ്മയായ പൊഴിയൂർ സ്വദേശി തൈക്കാട് ആശുപത്രിയിൽ ചികിത്സ തേടുന്നത്. ആ സമയത്ത് തന്നെ ആശുപത്രിയിൽ നൽകിയത് കുഞ്ഞിനെ വാങ്ങിയ കരമന സ്വദേശിയുടെ വിലാസമായിരുന്നു. കുഞ്ഞിനെ വീണ്ടെടുത്ത് ശിശുക്ഷേമ സമിതി സംരക്ഷണയിലാക്കിയിരുന്നു.

Latest