Kerala
നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന; ഒരാള്‍ പിടിയില്‍
വില്‍പ്പനയ്ക്കായി സൂക്ഷിച്ച 340 പായ്ക്കറ്റ് ഹാന്‍സ് ഇനത്തില്‍പ്പെട്ട പുകയില ഉല്‍പ്പന്നങ്ങളാണ് പിടികൂടിയത്
പത്തനംതിട്ട \ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വിറ്റതിന് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. റാന്നി വലിയകുളം കൈതതടത്തില്‍ രാജു (62) ആണ് ഡാന്‍സാഫ് സംഘവും റാന്നി പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ പിടിയിലായത്. ഇയാളുടെ സ്ഥാപനത്തില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ച 340 പായ്ക്കറ്റ് ഹാന്‍സ് ഇനത്തില്‍പ്പെട്ട പുകയില ഉല്‍പ്പന്നങ്ങളാണ് പിടികൂടിയത്.
റെയ്ഡില്‍ ഡാന്‍സാഫ് സംഘത്തിലെ എസ് ഐ അജി സാമൂവല്‍, റാന്നി എസ് ഐ സന്തോഷ്, സി പി ഓമാരായ അജാസ്, രഞ്ജു, ഡാന്‍സാഫ് സി പി ഓമാരായ ശ്രീരാജ്, ബിനു, മിഥുന്‍, അഖില്‍ എന്നിവരും പങ്കെടുത്തു.
---- facebook comment plugin here -----