Uae
റമസാനിൽ സാലിക് പാർക്കിംഗ് നിരക്കിളവ്
തിങ്കൾ മുതൽ ശനി വരെ പുലർച്ചെ രണ്ട് മുതൽ രാവിലെ ഏഴ് വരെ സാലിക് നിരക്ക് സൗജന്യം.

ദുബൈ| റമസാനിൽ ദുബൈയിൽ സാലിക് പാർക്കിംഗ് നിരക്കുകളിൽ മാറ്റമുണ്ടാകും. പണം അടച്ചുള്ള പൊതു പാർക്കിംഗ് സമയം തിങ്കൾ മുതൽ ശനി വരെ ആദ്യ പിരീഡ് രാവിലെ എട്ട് മുതൽ വൈകുന്നേരം ആറ് വരെ ആയിരിക്കും. രണ്ടാമത്തെ പിരീഡ് രാത്രി എട്ട് മുതൽ അർധരാത്രി 12 വരെ. തിങ്കൾ മുതൽ ശനി വരെ വൈകുന്നേരം ആറ് മുതൽ രാത്രി എട്ട് വരെ പാർക്കിംഗ് സൗജന്യമാണ്. ഞായറാഴ്ചകളിൽ പൂർണമായും സൗജന്യമായിരിക്കും.
സാലിക് നിരക്കുകളിൽ രാവിലെ ഒമ്പത് മുതൽ വൈകുന്നേരം അഞ്ച് വരെ തിരക്കേറിയ സമയങ്ങളിൽ ആറ് ദിർഹം. രാവിലെ ഏഴ് മുതൽ രാവിലെ ഒമ്പത് വരെയും അടുത്ത ദിവസം വൈകുന്നേരം അഞ്ച് മുതൽ പുലർച്ചെ രണ്ട് വരെയും തിരക്കില്ലാത്ത സമയങ്ങളിൽ നാല് ദിർഹം. തിങ്കൾ മുതൽ ശനി വരെ പുലർച്ചെ രണ്ട് മുതൽ രാവിലെ ഏഴ് വരെയുമാണ് നിരക്ക് സൗജന്യം. ഞായറാഴ്ചകളിൽ നാല് ദിർഹം ആയിരിക്കും ഫീസ്. പുലർച്ചെ രണ്ട് മുതൽ രാവിലെ ഏഴ് വരെ സൗജന്യം.
---- facebook comment plugin here -----