Congress Groupism
കപില്‍ സിബലടക്കമുള്ള തിരുത്തല്‍വാദികള്‍ക്ക് മറുപടിയുമായി സല്‍മാന്‍ ഖുര്‍ഷിദ്
കോണ്‍ഗ്രസ് അഭിമുഖീകരിക്കുന്നത് ആശയങ്ങളുടെ പ്രതിസന്ധി, നേതൃത്വത്തിന്റെതല്ല
ന്യൂഡല്‍ഹി | കോണ്‍ഗ്രസ് നേതൃസ്ഥാനത്ത് നിന്നും ഗാന്ധി കുടുംബം ഒഴിയണമെന്ന കപില്‍ സിബലടക്കമുള്ള തിരുത്തല്‍വാദി നേതാക്കള്‍ക്ക് മറുപടിയുമായി മുതിര്‍ന്ന നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്. കോണ്‍ഗ്രസ് അഭിമുഖീകരിക്കുന്നത് ആശയങ്ങളുടെ പ്രതിസന്ധിയാണ്, നേതൃത്വത്തിന്റെതല്ലെന്ന് സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു. നേതൃസ്ഥാനത്ത് നിന്ന് ഗാന്ധി കുടുംബം മാറിനില്‍ക്കേണ്ട സാഹചര്യമില്ലെന്നും ഇന്ത്യന്‍ എക്പ്രസിന് അനുവദിച്ച അഭിമുഖത്തില്‍ സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു.
മറ്റൊരു കോണ്‍ഗ്രസ് നേതാവും രാജസ്ഥാന്‍ മുഖ്യമന്ത്രിയുമായ അശോക് ഗെലോട്ടും കപില്‍ സിബലടക്കമുള്ളവരെ വിമര്‍ശിച്ച് രംഗത്തെത്ത. കപില്‍ സിബല്‍ നല്ല അഭിഭാഷകനാണ്; എന്നാല്‍ അദ്ദേഹത്തിന് കോണ്‍ഗ്രസ് പാരമ്പര്യമില്ലെന്ന് ഗെലോട്ട് പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കാളായ സോണിയ ഗാന്ധിയും, രാഹുല്‍ഗാന്ധിയും ഒരുപാട് അവസരങ്ങള്‍ നല്‍കിയ വ്യക്തിയാണ് കപില്‍ സിബല്‍. എന്നാല്‍ അദ്ദേഹത്തിന് കോണ്‍ഗ്രസിന്റെ എ, ബി, സി അറിയില്ല. അത്തരത്തിലുള്ള ഒരാള്‍ അനാവശ്യപ്രസ്താവനകളില്‍ നിന്ന് വിട്ട് നില്‍ക്കണമെന്നും ഗെലോട്ട് കൂട്ടിച്ചേര്‍തത്തു.
അതിനിടെ കോണ്‍ഗ്രസിലെ തിരുത്തല്‍വാദി നേതാക്കള്‍ ഇന്ന് കപില്‍ സിബലിന്റെ വസതിയില്‍ യോഗം ചേരും. വൈകിട്ട് ആറ് മണിക്കാണ് യോഗം.