National
സമാജ് വാദി പാര്‍ട്ടി എംപി ഷഫീഖുര്‍ റഹ്‌മാന്‍ ബര്‍ഖ് അന്തരിച്ചു
ലോക്സഭയിലെ ഏറ്റവും മുതിര്‍ന്ന അംഗമായിരുന്നു അദ്ദേഹം.

സംഭാല്‍|ഉത്തര്‍പ്രദേശിലെ സമാജ് വാദി പാര്‍ട്ടി നേതാവും സംഭാല്‍ എംപിയുമായ ഷഫീഖുര്‍ റഹ്‌മാന്‍ ബര്‍ഖ് (94) അന്തരിച്ചു. മൊറാദാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ലോക്സഭയിലെ ഏറ്റവും മുതിര്‍ന്ന അംഗമായിരുന്നു അദ്ദേഹം.
സംഭാല്‍ മണ്ഡലത്തില്‍ നിന്ന് ഷഫീഖുര്‍ റഹ്‌മാന്‍ ബര്‍ഖ് അഞ്ച് പ്രാവശ്യം എംപിയായിട്ടുണ്ട്. നാല് തവണ എംഎല്‍എയും ആയിട്ടുണ്ട്. ഷഫീഖുര്‍ റഹ്‌മാന്‍ ബര്‍ഖിന്റെ മരണത്തില്‍ സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് അനുശോചനം രേഖപ്പെടുത്തി.