Connect with us

വോട്ട് ഷൂട്ട്

തിരിച്ചുപിടിക്കാൻ സമാജ്‌വാദി പാർട്ടി

ഇന്ന് വോട്ടെടുപ്പ് നടക്കുന്നത് സമാജ്വാദി പാര്‍ട്ടി (എസ് പി)യുടെ ശക്തികേന്ദ്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന മണ്ഡലങ്ങളില്‍. കഴിഞ്ഞ വര്‍ഷം ബി ജെ പി പിടിച്ചടക്കിയ മണ്ഡലങ്ങള്‍ ഉള്‍പ്പെടെയുള്ള പത്തിടങ്ങളാണ് ബൂത്തിലേക്ക് പോകുന്നത്.

Published

|

Last Updated

ഉത്തര്‍ പ്രദേശില്‍ ഇന്ന് വോട്ടെടുപ്പ് നടക്കുന്നത് സമാജ്വാദി പാര്‍ട്ടി (എസ് പി)യുടെ ശക്തികേന്ദ്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന മണ്ഡലങ്ങളില്‍. കഴിഞ്ഞ വര്‍ഷം ബി ജെ പി പിടിച്ചടക്കിയ മണ്ഡലങ്ങള്‍ ഉള്‍പ്പെടെയുള്ള പത്തിടങ്ങളാണ് ബൂത്തിലേക്ക് പോകുന്നത്. എട്ടിലും കഴിഞ്ഞ തവണ ബി ജെ പിയാണ് ജയിച്ചത്. ബദായുന്‍, ഫിറോസാബാദ് മണ്ഡലങ്ങള്‍ കഴിഞ്ഞ തവണ എസ് പിയുടെ കൈയില്‍ നിന്ന് ബി ജെ പി പിടിച്ചെടുത്തതാണ്. യാദവ കുടുംബത്തിലെ അക്ഷയ് യാദവ്, ആദിത്യ യാദവ് എന്നിവര്‍ ഇവിടെ നിന്ന് മത്സരിക്കുന്നു. എസ് പി ഒരിക്കലും പരാജയപ്പെട്ടിട്ടില്ലാത്ത മെയ്ന്‍പുരിയിലും ഇന്നാണ് വോട്ടെടുപ്പ്. അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിള്‍ യാദവാണ് സ്ഥാനാര്‍ഥി. ഗണ്യമായ യാദവ വോട്ടുകളുള്ള മണ്ഡലങ്ങളാണിത്.

ഹാഥ്റാസ്, ആഗ്ര, ഫത്തേപൂര്‍ സിക്രി തുടങ്ങിയവ ബി ജെ പിക്ക് വ്യക്തമായ അടിത്തറയുള്ള മണ്ഡലങ്ങളാണ്. ബറേലി, ഈറ്റ ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്സിനും എസ് പിക്കും സ്വാധീനമുണ്ട്. ഇന്ന് വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനത്തെ മണ്ഡലങ്ങളില്‍ ലോധുകള്‍, കച്ചി, ശാക്യ, മുറാവോ സമുദായങ്ങള്‍ ഉള്‍പ്പെടെയുള്ള മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്കും സ്വാധീനുമുണ്ട്.

മുസ്ലിം, ജാട്ട് വിഭാഗങ്ങള്‍ക്ക് ചെറുതല്ലാത്ത സ്വാധീനമുള്ള മേഖലകളുമുണ്ട്. ഈ മേഖലയില്‍ ജാതി സെന്‍സസ്, 400 സീറ്റ് നേടിയാല്‍ ബി ജെ പി സംവരണം അവസാനിപ്പിക്കും തുടങ്ങിയവയാണ് എസ് പിയുടെയും കോണ്‍ഗ്രസ്സിന്റെയും തുറുപ്പുചീട്ട്. ബി എസ് പി കൂടി അങ്കത്തട്ടില്‍ സജീവമായതോടെ പല മണ്ഡലങ്ങളിലും ത്രികോണ മത്സരം ദൃശ്യമാണ്.

 

---- facebook comment plugin here -----

Latest