Connect with us

From the print

സമസ്ത 100ാം വാര്‍ഷികം: ജില്ലാ പണ്ഡിത സമ്മേളനങ്ങള്‍ക്ക് നാളെ തുടക്കം

സംസ്ഥാനത്തെ 15 ജില്ലാ കേന്ദ്രങ്ങളിലാണ് സമ്മേളനങ്ങള്‍ നടക്കുന്നത്.

Published

|

Last Updated

കോഴിക്കോട് | സമസ്ത സെന്റിനറി: നൂറ് പ്രകാശ വര്‍ഷങ്ങള്‍ എന്ന ശീര്‍ഷകത്തില്‍ ആചരിക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ജില്ലാ പണ്ഡിത പ്രതിനിധി സമ്മേളനങ്ങള്‍ക്ക് നാളെ തുടക്കമാകും. സംസ്ഥാനത്തെ 15 ജില്ലാ കേന്ദ്രങ്ങളിലാണ് സമ്മേളനങ്ങള്‍ നടക്കുന്നത്.

ഉലമാ നേതൃത്വം, സമസ്ത: നൂറ് പ്രകാശ വര്‍ഷങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ പഠനവിധേയമാക്കും. സമ്മേളനത്തോടനുബന്ധിച്ച് മുഴുവന്‍ ജില്ലാ മുശാവറകള്‍ക്കും പുതിയ നേതൃത്വം നിലവില്‍ വരും.
2023 ഒക്ടോബറില്‍ ആരംഭിച്ച അംഗത്വ ക്യാമ്പയിനിന്റെ ഭാഗമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയില്‍ അംഗത്വം പുതുക്കിയ അംഗങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത മേഖലാ മുശാവറ അംഗങ്ങളാണ് സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നത് .

നാളെ കല്‍പ്പറ്റയില്‍ നടക്കുന്ന വയനാട് ജില്ലാ സമ്മേളനത്തില്‍ പി ഹസന്‍ മുസ്ലിയാര്‍ വെള്ളമുണ്ട, വി പി എം ഫൈസി വില്യാപ്പള്ളി, അബ്ദുല്‍ അസീസ് സഖാഫി വെള്ളയൂര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കും.

കോട്ടയം പ്രസ്സ് ക്ലബില്‍ നടക്കുന്ന ജില്ലാ സമ്മേളനത്തില്‍ അലവി സഖാഫി കൊളത്തൂര്‍, അബ്ദുന്നാസിര്‍ അഹ്സനി ഒളവട്ടൂര്‍, അബ്ദുല്‍ അസീസ് സഖാഫി തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.

ഫെബ്രുവരി ഒന്നിന് കോഴിക്കോട്, പാലക്കാട്, എറണാകുളം, പത്തനംതിട്ട ജില്ലാ സമ്മേളനങ്ങളും ആറിന് കാസര്‍കോട്, കൊല്ലം, തിരുവനന്തപുരം ജില്ലാ സമ്മേളനങ്ങളും നടക്കും. ഏഴിന് കണ്ണൂര്‍, എട്ടിന് തൃശൂര്‍, നീലഗിരി, പത്തിന് മലപ്പുറം, 11ന് ആലപ്പുഴ, 15ന് ഇടുക്കി സമ്മേളനങ്ങളും നടക്കും. അടുത്ത മാസം 22ന് മലപ്പുറത്ത് നടക്കുന്ന കേരള പണ്ഡിത പ്രതിനിധി സമ്മേളനത്തോടെ അംഗത്വ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകും.

 

 

Latest