Connect with us

സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ത്രിവർണ പതാകയ്ക്ക് ഇന്ന് 60 വയസ്സ് തികയുന്നു. സമസ്ത രൂപീകരണകാലത്ത് ഉയർത്തിപ്പിടിച്ച ആദർശത്തെ പ്രതിനിധാനപ്പെടുത്തുന്ന പതാക ഇന്ന് സമസ്തയുടെ സമുന്നത നേതാക്കൾ നൂറാം വാർഷിക പ്രഖ്യാപന നഗരിയിൽ ഉയർത്തിയപ്പോൾ അത് മറ്റൊരു ചരിത്രനിയോഗമായി മാറി.

1963 ഡിസംബർ 29 ന് കാസർകോട് തളങ്കര മാലിക്ദീനാർ വലിയ ജുമുഅത്ത് പള്ളിയിൽ ചേർന്ന സമസ്ത കേന്ദ്ര മുശാവറ യോ​ഗത്തിലായിരുന്നു സമസ്തക്ക് ആദ്യമായി ഒരു പതാക അം​ഗീകരിക്കുന്നത്. ഓൾ ഇൻഡ്യാ സുന്നി ജംഇയ്യത്തുൽ ഉലമ അന്ന് ഉപയോ​ഗിച്ചിരുന്ന പതാകയിൽ നിന്ന് ലിപികൾ ഒഴിവാക്കി നേരിയ ഭേദ​ഗതികളോടെ ഇന്നു കാണുന്ന പതാക സമസ്ത സ്വീകരിക്കുകയായിരുന്നു.

വീഡിയോ കാണാം

Latest