Connect with us

Kozhikode

സമസ്ത: 10 മദ്‌റസകള്‍ക്ക് കൂടി അംഗീകാരം

കോഴിക്കോട്, മലപ്പുറം, കൊല്ലം, കാസര്‍കോട് ജില്ലകളില്‍ നിന്നും കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നുമുള്ള മദ്‌റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.

Published

|

Last Updated

കോഴിക്കോട് | സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പുതുതായി അംഗീകാരത്തിന് അപേക്ഷിച്ച പത്ത് മദ്‌റസകള്‍ക്കു കൂടി അംഗീകാരം നല്‍കി. സയ്യിദ് അലി ബാഫഖി തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സെക്രട്ടേറിയറ്റ് യോഗം കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. കോഴിക്കോട്, മലപ്പുറം, കൊല്ലം, കാസര്‍കോട് ജില്ലകളില്‍ നിന്നും കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നുമുള്ള മദ്‌റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.

മലപ്പുറം: സയ്യിദ് അഹ്മദുല്‍ ബുഖാരി മദ്‌റസ ആലത്തൂര്‍പടി-മേല്‍മുറി, കോഴിക്കോട്: സി എം അക്കാദമി മദ്‌റസ എടത്തുംതാഴ-പയ്യോളി അങ്ങാടി, കൊല്ലം: ഖാദിസിയ്യ മദ്‌റസ മൈലപ്പൂര് കട്ടചൂള-ഉമയനല്ലൂര്‍, കാസര്‍കോട്: നൂറുല്‍ ഹുദാ ഐ ഇ എം എസ് ഹനഫി ബസാര്‍-ഉപ്പള, സി എം മദ്‌റസ ആറാമംഗനം കളനാട്, കര്‍ണാടക: ബദറുദ്ദുജാ മദ്‌റസ കൊത്തനൂര്‍-ഹെന്നൂര്‍ ഗാര്‍ഡന്‍സ് ബാംഗ്ലൂര്‍, തമിഴ്‌നാട്: നൂറുല്‍ ഹുദാ മദ്‌റസ പുതുനഗര്‍-കന്താല്‍ നീലഗിരി, ഇമാം ശാഫി (റ) മദ്‌റസ സുഖുണപുരം ഈസ്റ്റ് കോയമ്പത്തൂര്‍, നൂറുല്‍ ഹുദാ മദ്‌റസ ആസാദ് നഗര്‍ കുനിയമുത്തൂര്‍-കോയമ്പത്തൂര്‍, മദ്‌റസത്തു അബൂ ഹനീഫ വസന്തം നഗര്‍ കുനിയമുത്തൂര്‍- കോയമ്പത്തൂര്‍ എന്നീ മദ്‌റസകള്‍ക്കാണ് അംഗീകാരം നല്‍കിയത്.

യോഗത്തില്‍ കെ പി മുഹമ്മദ് മുസ്‌ലിയാര്‍ കൊമ്പം, കെ കെ അഹമ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, അബൂ ഹനീഫല്‍ ഫൈസി തെന്നല, പ്രൊഫ. എ കെ
അബ്ദുല്‍ ഹമീദ് സാഹിബ്, സി പി സൈതലവി മാസ്റ്റര്‍ ചെങ്ങര, വി എം കോയ മാസ്റ്റര്‍, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, വി പി എം ഫൈസി വില്ല്യാപ്പള്ളി, അഡ്വ. ഇസ്മാഈല്‍ വഫ, മജീദ് കക്കാട്, സുലൈമാന്‍ സഖാഫി മാളിയേക്കല്‍ സംബന്ധിച്ചു.