Kasargod
സമസ്ത ബഹുജന സംഗമം നവം: 16ന് കാസര്‍കോട്ട്
ഉച്ചക്ക് 2.30ന് നടക്കുന്ന സംഗമത്തില്‍ സമസ്ത സമ്മേളന സ്വാഗതസംഘം പ്രഖ്യാപിക്കും.
കാസര്‍കോട് | സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ആനുകാലിക നയനിലപാടുകള്‍ വിശദീകരിക്കുന്നതിനായി സമസ്ത ബഹുജന സംഗമം നവം: 16ന് വ്യാഴാഴ്ച കാസര്‍കോട് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ഉച്ചക്ക് 2.30ന് നടക്കുന്ന സംഗമത്തില്‍ സമസ്ത സമ്മേളന സ്വാഗതസംഘം പ്രഖ്യാപിക്കും.
കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീം ഖലീല്‍ അല്‍ബുഖാരി തങ്ങളുടെ അധ്യക്ഷതയില്‍ സമസ്ത കേന്ദ്ര ഉപാധ്യക്ഷന്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നടത്തും.
സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ അല്‍ബുഖാരി കുറ, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, മജീദ് കക്കാട്, സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, സുലൈമാന്‍ കരിവെള്ളൂര്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, ജമാല്‍ സഖാഫി ആദൂര്‍, അബ്ദുര്‍റശീദ് സഅദി പ്രസംഗിക്കും.
ആദര്‍ശ, പ്രബോധന മേഖലകളില്‍ സമസ്തയും കീഴ്ഘടകങ്ങളും നടപ്പിലാക്കുന്ന കര്‍മ പദ്ധതികള്‍ സംഗമത്തില്‍ അവതരിപ്പിക്കും. സമ്മേളനം വിജയിപ്പിക്കാന്‍ ജില്ലാ സെന്‍ട്രല്‍ കാബിനറ്റ് ചെയര്‍മാന്‍ മുഹമ്മദലി സഖാഫി തൃക്കരിപ്പൂരും കണ്‍വീനര്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനിയും അഭ്യര്‍ഥിച്ചു.