From the print
സമസ്ത സെന്റിനറി; മുഅല്ലിം ലീഡേഴ്സ് മീറ്റ് 26ന്
കേരളത്തിലെ അഞ്ഞൂറോളം വരുന്ന റെയ്ഞ്ച് സെക്രട്ടറിമാരും സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന നേതാക്കളും ജില്ലാ ഭാരവാഹികളും പങ്കെടുക്കും.
കോഴിക്കോട് | സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെന്റിനറിയുടെ ഭാഗമായി ഈ മാസം 26ന് മുഅല്ലിം ലീഡേഴ്സ് മീറ്റ് സംഘടിപ്പിക്കും. കാലിക്കറ്റ് ടവര്‍ ഓഡിറ്റോറിയത്തിലാണ് പരിപാടി.
സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് സംഘടിപ്പിക്കുന്ന മീറ്റില്‍ കേരളത്തിലെ അഞ്ഞൂറോളം വരുന്ന റെയ്ഞ്ച് സെക്രട്ടറിമാരും സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന നേതാക്കളും ജില്ലാ ഭാരവാഹികളും പങ്കെടുക്കും. സമസ്ത സെന്റിനറിയുടെ ഭാഗമായി നടക്കുന്ന മത വിദ്യാഭ്യാസ നവോത്ഥാന പദ്ധതികള്‍, മദ്റസാ മുഅല്ലിം മാനേജ്മെന്റ് ശാക്തീകരണം, സ്മാര്‍ട്ട് ക്ലാസ്സ് റൂം, സ്മാര്‍ട്ട് സ്‌കോളര്‍ഷിപ്പ് എക്സാം, ഇഹ്തിറാം 2024, പ്രതിഭാ സംഗമം, മുഅല്ലിം ഭവന പദ്ധതി തുടങ്ങിയ കാര്യങ്ങള്‍ മീറ്റില്‍ ചര്‍ച്ച ചെയ്യും.
സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ്‌സയ്യിദ് അലി ബാഫഖി തങ്ങളുടെ അധ്യക്ഷതയില്‍ സമസ്ത ജനറല്‍ സെക്രട്ടറി സുല്‍ത്വാനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും.
സയ്യിദ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, അബൂഹനീഫല്‍ ഫൈസി തെന്നല, വി പി എം ഫൈസി വില്യാപ്പള്ളി, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, സി പി സൈതലവി ചെങ്ങര, സുലൈമാന്‍ സഖാഫി കുഞ്ഞുകുളം, ഡോ. അബ്ദുല്‍ അസീസ് ഫൈസി ചെറുവാടി സംബന്ധിക്കും.