Connect with us

Malappuram

സമസ്ത:സെന്റിനറി; മുസ്ലിം ജമാഅത്ത് കര്‍മ്മ പദ്ധതി ശില്പശാല നടത്തി

വാദിസലാമില്‍ നടന്ന ജില്ല സെന്‍ട്രല്‍ എക്‌സിക്യൂട്ടിവ് സംഗമത്തില്‍ സംസ്ഥാന സെക്രട്ടറി എന്‍. അലി അബ്ദുല്ല ശില്പശാലക്ക് നേതൃത്വം നല്‍കി

Published

|

Last Updated

മലപ്പുറം |  മൂന്ന് വര്‍ഷം നീണ്ടു നില്‍ക്കുന്ന സമസ്ത:സെന്റിനറിയുടെ ഭാഗമായി അടുത്ത വര്‍ഷം മുസ്ലിം ജമാഅത്ത് ജില്ലയില്‍ നടപ്പിലാക്കുന്ന കര്‍മ്മ പദ്ധതി പഠന ശില്പശാല നടത്തി.
പദ്ധതി നടത്തിപ്പിനാവശ്യമായ അഭ്യന്തര സജ്ജീകരണങ്ങള്‍ ജില്ലയിലെ 23 സോണിലും സെന്‍ട്രല്‍ എക്‌സിക്യൂട്ടീവ് സംഗമങ്ങളോടെ നവംബര്‍ 30-നകം പൂര്‍ത്തിയാക്കും. വാദിസലാമില്‍ നടന്ന ജില്ല സെന്‍ട്രല്‍ എക്‌സിക്യൂട്ടിവ് സംഗമത്തില്‍ സംസ്ഥാന സെക്രട്ടറി എന്‍. അലി അബ്ദുല്ല ശില്പശാലക്ക് നേതൃത്വം നല്‍കി. സമസ്ത ജില്ല സെക്രട്ടറി ഇബ്രാഹിം ബാഖവി മേല്‍മുറി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് കുറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി അധ്യക്ഷത വഹിച്ചു.

പദ്ധതി നടത്തിപ്പിനായി 12 അംഗ കണ്‍ട്രോള്‍ ബോര്‍ഡിനെ തെരഞ്ഞെടുത്തു. ചെയര്‍മാനായി പൊന്‍മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാരും കണ്‍വിനറായി സി.കെ.യു മൗലവിയും അംഗങ്ങളായി സയ്യിദ് കെ.കെ.എസ് ഫൈസി പെരിന്തല്‍മണ്ണ, സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപ്പറമ്പ്, സയ്യിദ് എളംങ്കൂര്‍ മുത്തുക്കോയ തങ്ങള്‍, സയ്യിദ് ശറഫുദ്ധീന്‍ ജമലുല്ലൈലി തങ്ങള്‍,അബൂ ഹനീഫല്‍ ഫൈസി, പൊന്‍മള മൊയ്തിന്‍ കുട്ടി ബാഖവി, സയ്യിദ് കെ.പി.എച്ച് തങ്ങള്‍ കാവനൂര്‍, അബ്ദുല്‍ അസീസ് ഹാജി പുളിക്കല്‍ എന്നിവരെയും , മുപ്പത് അംഗ കൗണ്‍സിലും രൂപീകരിച്ചു. ചെയര്‍മാനായി കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി
വൈസ് ചെയര്‍മാന്‍മാരായി സയ്യിദ് ജലാലുദ്ധീന്‍ തങ്ങള്‍ വൈലത്തൂര്‍
സയ്യിദ് ശിഹാബുദ്ധീന്‍ ഹൈദ്രൂസിയും ജനറല്‍ കണ്‍വീനറായി ഊരകം അബ്ദുറഹ്മാന്‍ സഖാഫിയും കണ്‍വീനറായി കെ.ടി. ത്വാഹിര്‍ സഖാഫി, കെ.പി. ജമാല്‍ കരുളായി, വടശ്ശേരി ഹസന്‍ മുസ്ലിയാര്‍, സയ്യിദ് സ്വലാഹുദ്ധീന്‍ ബുഖാരി, പി.കെ.എം, ബശീര്‍ ഹാജി, അലിയാര്‍ കക്കാട്, മുഹമ്മദ് ഹാജി മുന്നിയൂര്‍, എ.പി. ബശീര്‍ ചെല്ലക്കൊടിയുമാണ് മെമ്പര്‍മാര്‍. സംഗമത്തില്‍ മുഹമ്മദ് പറവൂര്‍, കെ.പി. ജമാല്‍,
കുഞ്ഞീതു മുസ്ലിയാര്‍, അലി ബാഖവി ആറ്റുപുറം , കുഞ്ഞുമുഹമ്മദ് സഖാഫി പറവൂര്‍, മുഹമ്മദലി മുസ്ലിയാര്‍ പൂക്കോട്ടൂര്‍, സിറാജുദ്ധീന്‍ താനൂര്‍, അബ്ദു റശീദ് പത്തപ്പിരിയം
പ്രസംഗിച്ചു.
പദ്ധതി പഠനം ലക്ഷ്യമാക്കി നടത്തുന്ന സോണ്‍ എക്‌സിക്യൂട്ടീവ് കൗണ്‍സിലുകള്‍ ഈ മാസം 30-നകം പൂര്‍ത്തിയാകും.തുടര്‍ന്ന് സര്‍ക്കിള്‍,യൂണിറ്റ് കൗണ്‍സിലുകള്‍ നടക്കും.

 

---- facebook comment plugin here -----

Latest