Connect with us

Kerala

സമസ്ത: ഇ സുലൈമാന്‍ മുസ്‍ലിയാരും കാന്തപുരവും വീണ്ടും സാരഥികൾ; കോട്ടൂര്‍ കുഞ്ഞമ്മു മുസ്‍ലിയാര്‍ ട്രഷറര്‍

സമസ്ത പണ്ഡിത പ്രതിനിധി സമ്മേളനത്തിന് ഉജ്ജ്വല സമാപനം

Published

|

Last Updated

സമസ്ത പ്രസിഡന്റ് ഇ സുലൈമാൻ മുസ്‍രലിയാർ, ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാർ, ട്രഷറർ കോട്ടൂർ കുഞ്ഞമ്മു മുസ്‍ലിയാർ

മലപ്പുറം | സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പണ്ഡിത പ്രതിനിധി സമ്മേളനത്തിന് ഉജ്ജ്വല പരിസമാപ്തി. സമസ്ത പ്രസിഡന്റ് ഇ.സുലൈമാന്‍ മുസ്‍ലിയാരുടെ അധ്യക്ഷതയില്‍ സമസ്ത ഉപാധ്യക്ഷന്‍ കുമ്പോല്‍ സയ്യിദ് ആറ്റക്കോയതങ്ങള്‍ ഉദ്ഘാടനം ചെയ്തു.

സമസ്ത ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍നിന്നുള്ള കൂടിയാലോചന സമിതി(മുശാവറ)അംഗങ്ങളും മേഖലാ ഭാരവാഹികളുമായിരുന്നു സമ്മേളന പ്രതിനിധികള്‍.

ഏകദിന പണ്ഡിത സംഗമത്തില്‍ മതം, ദൈവം, യുക്തി, രാഷ്ട്രം, രാഷ്ടീയം, അനുഷ്ഠാനം, ആചാരം തുടങ്ങി വിവിധ സെഷനുകള്‍ക്ക് സമസ്ത സെക്രട്ടറിമാരായ പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‍‍ലിയാര്‍, സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ ചെറുശ്ശോല അബ്ദുല്‍ ജലീല്‍ സഖാഫി, കൊളത്തൂര്‍ അലവി സഖാഫി എന്നിവര്‍ നേതൃത്വം നല്‍കി.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പണ്ഡിത സമ്മേളനത്തില്‍ സമസ്ത ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തുന്നു.

സയ്യിദ് ഫളല്‍ കോയമ്മതങ്ങള്‍ എട്ടിക്കുളം, പി. എ ഐദ്രൂസ് മുസ്‍‍ലിയാര്‍ കൊല്ലം, കെ.പി മുഹമ്മദ് മുസ്‍‍ലിയാര്‍ കൊമ്പം, കെ.കെ അഹ്മദ് കുട്ടി മുസ്‍‍ലിയാര്‍ കട്ടിപ്പാറ, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, അബൂഹനീഫല്‍ ഫൈസി തെന്നല, എ.പി അബ്ദുള്ള മുസ്‍‍ലിയാര്‍ മാണിക്കോത്ത്, സി. മുഹമ്മദ് ഫൈസി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി എന്നിവര്‍ സംബന്ധിച്ചു.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ 2024-27 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു. ഇ. സുലൈമാന്‍ മുസ്‍‍ലിയാര്‍ പ്രസിഡന്റായും, കാന്തപുരം എ.പി അബൂബക്കര്‍ മുസ്‍‍ലിയാര്‍ ജന. സെക്രട്ടറിയായും തുടരും. കോട്ടൂര്‍ കുഞ്ഞമ്മു മുസ്‍‍ലിയാരാണ് ട്രഷറര്‍.

മറ്റു ഭാരവാഹികൾ: സയ്യിദ് അലി ബാഫഖി തങ്ങള്‍, പി.എ ഐദ്രൂസ് മുസ്‍‍ലിയാര്‍ കൊല്ലം, കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ (വൈ. പ്രസിഡന്റുമാര്‍). പി. അബ്ദുല്‍ ഖാദിര്‍ മുസ്‍‍ലിയാര്‍ പൊന്മള, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി (സെക്രട്ടറിമാര്‍).