Connect with us

Kozhikode

സമസ്ത: ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഇസ്‌ലാമിക് പൊതുപരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു 

പരീക്ഷയെഴുതിയ വിദ്യാര്‍ഥികളില്‍ 98.95 ശതമാനം വിദ്യാര്‍ഥികള്‍ തുടര്‍ പഠനത്തിന് യോഗ്യത നേടി. 

Published

|

Last Updated

കോഴിക്കോട് | സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് 2024 ജനുവരിയില്‍  ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍ നടത്തിയ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ മദ്‌റസാ പൊതുപരീക്ഷാ ഫലം പ്രഖ്യാപിച്ചു. മൊത്തം പരീക്ഷയെഴുതിയ വിദ്യാര്‍ഥികളില്‍ 98.95 ശതമാനം വിദ്യാര്‍ഥികള്‍ തുടര്‍ പഠനത്തിന് യോഗ്യത നേടി.

പത്താം തരത്തില്‍ പരീക്ഷയില്‍ പങ്കെടുത്ത 8245 വിദ്യാര്‍ഥികളില്‍ 1,920 പേര്‍  എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. പന്ത്രണ്ടാം തരത്തില്‍ പരീക്ഷ എഴുതിയ 535 വിദ്യാര്‍ഥികളില്‍ 183 പേര്‍ എല്ലാ വിഷയിങ്ങളിലും എ പ്ലസ് നേടി. പരീക്ഷാ ഫലം സുന്നി വിദ്യാഭ്യാസ ബോര്‍ഡ് വെബ്‌സൈറ്റില്‍  (വിലാസം:www.samastha.in) ലഭ്യമാണ്.

വിദ്യാര്‍ഥികളെയും മുഅല്ലിംകളെയും രക്ഷിതാക്കളെയും സ്‌കൂള്‍ മാനേജ്‌മെന്റ് ഭാരവാഹികളെയും സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍, ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, ട്രഷറര്‍ സയ്യിദ് കുമ്പോല്‍ ആറ്റക്കോയ തങ്ങള്‍, ചെയര്‍മാന്‍ ഡോ.അബ്ദുല്‍ അസീസ് ഫൈസി എന്നിവര്‍ പ്രത്യേകം അഭിനന്ദിച്ചു.

പുനര്‍ മുല്യ നിര്‍ണയത്തിനുള്ള അപേക്ഷകള്‍  ഫെബ്രുവരി ഒന്നു മുതല്‍ ഏഴു വരെ പേപ്പര്‍ ഒന്നിന് 100 രൂപ ഫീസ് സഹിതം ഓണ്‍ലൈനായി (മദ്‌റസാ രജിസ്റ്റര്‍ റീ വാല്വേഷന്‍ അപ്ലിക്കേഷന്‍) അപേക്ഷിക്കേണ്ടതാണ്.

---- facebook comment plugin here -----

Latest