From the print
സമസ്ത: ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മദ്റസാ പൊതുപരീക്ഷാ ഫലം പ്രഖ്യാപിച്ചു
പരീക്ഷയെഴുതിയ വിദ്യാര്‍ഥികളില്‍ 99.49 ശതമാനം കുട്ടികള്‍ തുടര്‍ പഠനത്തിന് യോഗ്യത നേടി.
കോഴിക്കോട് | സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് മാര്‍ച്ച് ഒന്പതിന് ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍ നടത്തിയ ഏഴാം ക്ലാസ്സിലെ മദ്റസാ പൊതുപരീക്ഷാ ഫലം പ്രഖ്യാപിച്ചു. പരീക്ഷയെഴുതിയ വിദ്യാര്‍ഥികളില്‍ 99.49 ശതമാനം കുട്ടികള്‍ തുടര്‍ പഠനത്തിന് യോഗ്യത നേടി. ഏഴാം തരത്തില്‍ പരീക്ഷയില്‍ പങ്കെടുത്ത 13,685 വിദ്യാര്‍ഥികളില്‍ 895 പേര്‍ എല്ലാ വിഷയങ്ങളിലും എ പ്ലസും 2,738 കുട്ടികള്‍ എ ഗ്രേഡും നേടി.
പരീക്ഷാ ഫലം സുന്നി വിദ്യാഭ്യാസ ബോര്‍ഡ് വെബ്സൈറ്റില്‍ (വിലാസം: ംംം.മൊമേെവമ.ശി) ലഭ്യമാണ്. മദ്റസകളുടെ ഫലം ംംം. മൊമേെവമ.ശില്‍ ങമറൃമമെ ഞലഴശേെലൃ ലിങ്കില്‍ യൂസര്‍നെയിം, പാസ്സ് വേര്‍ഡ് എന്റര്‍ ചെയ്ത് ഞലൗെഹ േ ലിങ്കില്‍ ക്ലാസ്സ് ക്രമത്തില്‍ ലഭിക്കും.
വിദ്യാര്‍ഥികളെയും മുഅല്ലിംകളെയും രക്ഷിതാക്കളെയും സ്‌കൂള്‍ മാനേജ്മെന്റ് ഭാരവാഹികളെയും സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍, ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, ട്രഷറര്‍ സയ്യിദ് കുമ്പോല്‍ ആറ്റക്കോയ തങ്ങള്‍, പരീക്ഷാ വിഭാഗം ചെയര്‍മാന്‍ ഡോ. അബ്ദുല്‍ അസീസ് ഫൈസി ചെറുവാടി എന്നിവര്‍ അഭിനന്ദിച്ചു. പുനര്‍മൂല്യ നിര്‍ണയത്തിനുള്ള അപേക്ഷകള്‍ ഇന്ന് മുതല്‍ 24 വരെ പേപ്പര്‍ ഒന്നിന് 100 രൂപ ഫീസ് സഹിതം സദര്‍ മുഅല്ലിം മുഖേന വെബ് സൈറ്റില്‍ ഓണ്‍ലൈനായി നല്‍കണം. (www.samastha.in > Apply for Revaluation).