Connect with us

Education

സമസ്ത: അഞ്ച് മദ്‌റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി

മലപ്പുറം, തൃശൂര്‍ ജില്ലയില്‍ നിന്നും കര്‍ണാടക, ഗള്‍ഫ് എന്നിവിടങ്ങളില്‍ നിന്നുമുള്ള മദ്‌റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.

Published

|

Last Updated

 കോഴിക്കോട് |  സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പുതുതായി അംഗീകാരത്തിന് അപേക്ഷിച്ച  അഞ്ച് മദ്‌റസകള്‍ക്കു കൂടി അംഗീകാരം നല്‍കി. മലപ്പുറം, തൃശൂര്‍ ജില്ലയില്‍ നിന്നും കര്‍ണാടക, ഗള്‍ഫ് എന്നിവിടങ്ങളില്‍ നിന്നുമുള്ള മദ്‌റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.

മലപ്പുറം  -ഹിദായത്തുല്‍ അനാം മദ്‌റസ  പാലപ്പെട്ടി-ദുബൈപ്പടി, അന്‍വാറുല്‍ ഉലും മദ്‌റസ ആനപ്പടി-ഗ്രാമം, തൃശൂര്‍-മേപ്പാടം ഇംഗ്ലീഷ് സ്‌കൂള്‍ മേപ്പാടം-ചേലക്കര, കര്‍ണാടക- ആദാ മദ്‌റസ കെസാരെ മൈസൂര്‍-എന്‍.ആര്‍.മൊഹല്ല, ഗള്‍ഫ്- ഐ.സി.എഫ്.ഒലീവ് മദ്‌റസ അല്‍-നഹ്ദ -ദുബൈ

കോഴിക്കോട് സമസ്ത സെന്ററില്‍ നടന്ന സെക്രട്ടറിയേറ്റ് യോഗം  വി.പി.എം.ഫൈസി വില്യാപള്ളി ഉദ്ഘാടനം ചെയ്തു.കെ.കെ.അഹമദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.എ.കെ.അബ്ദുല്‍ ഹമീദ് സാഹിബ് സ്വാഗതവും പ്രൊഫ.കെ.എം.എ.റഹീം സാഹിബ്  നന്ദിയും രേഖപ്പെടുത്തി. സി.പി.സൈതലവി മാസ്റ്റര്‍ വരവ് ചെലവും റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡോ.അബ്ദുല്‍ അസീസ് ഫൈസി ചെറുവാടി, അഡ്വ.എ.കെ.ഇസ്മാഈല്‍ വഫ എന്നിവര്‍ പങ്കെടുത്തു