Connect with us

sys

സമസ്ത സ്ഥാപകദിനം: എസ് വൈ എസ് പ്രകടനം നടത്തി

കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന കൗണ്‍സില്‍ സി എം ഉമര്‍ അറക്കല്‍ ഉദ്ഘാടനം ചെയ്തു

Published

|

Last Updated

എസ് വൈ എസ് സ്ഥാപകദിനത്തിന്റെ ഭാഗമായി എസ് വൈ എസ് സര്‍ക്കിള്‍ കമ്മിറ്റി കാഞ്ഞിരത്താണിയില്‍ നടത്തിയ പ്രകടനം

കുമരനെല്ലൂര്‍ | സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ 99-ാം സ്ഥാപകദിനത്തിന്റെ ഭാഗമായി എസ് വൈ എസ് കുമരനെല്ലൂര്‍ സര്‍ക്കിള്‍ കമ്മിറ്റി കാഞ്ഞിരത്താണിയില്‍ പ്രകടനം നടത്തി. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന കൗണ്‍സില്‍ സി എം ഉമര്‍ അറക്കല്‍ ഉദ്ഘാടനം ചെയ്തു. കേരള മുസ്ലിം ജമാഅത്ത് സര്‍ക്കിള്‍ ജന. സെക്രട്ടറി ഇസ്ഹാഖ് ഹാജി, എസ് വൈ എസ് സോണ്‍ ജന. സെക്രട്ടറി റിയാസ് സി പി കൊള്ളനൂര്‍, ഇല്‍യാസ് അദനി തെന്നല, സര്‍ക്കിള്‍ ജന. സെക്രട്ടറി അബൂബക്കര്‍ കൊഴിക്കര, നിസാര്‍ അഹ്സനി പാറപ്പുറം, റബീഹ് അദനി എടക്കര, ഫഹീം താഴപ്ര പ്രസംഗിച്ചു.

 

 

 

Latest